
കോട്ടയം ∙ ഒരു മാസം മുൻപ് നവീകരണത്തിന് എന്ന പേരിൽ അടച്ച കഞ്ഞിക്കുഴിയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഇപ്പോഴും അടഞ്ഞു തന്നെ.മാസങ്ങൾ നീളുന്ന അറ്റകുറ്റപ്പണികൾക്കായാണു പകരം സംവിധാനമില്ലാതെ സൂപ്പർ മാർക്കറ്റ് അടച്ചത്. ഇതിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അടിയന്തരമായി സൂപ്പർമാർക്കറ്റ് തുറക്കണമെന്നാണ് ആവശ്യം.
അതേസമയം സൂപ്പർമാർക്കറ്റിലെ റാക്കുകൾ പിടിപ്പിക്കുന്ന പണികൾ മാത്രമാണ് തീരാനുള്ളതെന്ന് സപ്ലൈകോ ഡിപ്പോ മാനേജർ പറഞ്ഞു. പെയ്ന്റിങ്ങും ടൈൽ ഇടുന്ന പണികളും പൂർത്തിയായി.
മൂന്നു നാല് ദിവസത്തിനകം മുഴുവൻ പണികളും പൂർത്തിയാകും. ഉടൻ തന്നെ സൂപ്പർമാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മാനേജർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]