
മാവൂർ ∙ മെഡിക്കൽ കോളജിനു കീഴിലുള്ള ചെറൂപ്പ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്കു പരിഹാരമായില്ല. 15ന് നാട്ടുകാരുടെ നേതൃത്വത്തിൽ സമര സമിതി രൂപീകരിച്ച് പ്രതിഷേധ ധർണ നടത്തും.
ചെറൂപ്പ ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പു നൽകിയിട്ടു രണ്ടു വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ചെറൂപ്പ ആശുപത്രിയിൽ 24 മണിക്കൂറും ഉണ്ടായിരുന്ന അത്യാഹിത വിഭാഗവും കിടത്തിച്ചികിത്സയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രണ്ടു വർഷം മുൻപ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 56 ദിവസം സമരം ചെയ്തിരുന്നു.
സമരങ്ങൾക്കൊടുവിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് ആശുപത്രിയിൽ ഡോക്ടർമാരുടെ തസ്തിക പുന സ്ഥാപിക്കുമെന്നും വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ വിവിധ കേന്ദ്രങ്ങളിലേക്കു മാറ്റിയ ജീവനക്കാരെ തിരികെ എത്തിക്കുമെന്നും ആശുപത്രിയുടെ ശോച്യാവസ്ഥ ഉടനെ പരിഹരിക്കുമെന്നും ഉറപ്പു നൽകിയത്. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും മന്ത്രി നൽകിയ ഉറപ്പുകളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ല.
ആശുപത്രി ക്വാർട്ടേഴ്സുകളുടെ മേൽക്കൂര വരെ നിലംപൊത്തി. ഒപി കെട്ടിടത്തിൽ ഡോക്ടറെ കാണുന്നതിനു രോഗികൾ കാത്തുനിൽക്കുന്ന വരാന്തയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു.
ആശുപത്രിയിലെ ടോക്കൺ സിസ്റ്റം തകരാറിലായി. ഇതുവരെ ആശുപത്രിയിൽ ഇൻവെർട്ടർ സ്ഥാപിക്കാൻ കഴിഞ്ഞില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]