
ബേപ്പൂർ∙ ശക്തമായ കടലാക്രമണത്തിൽ ഗോതീശ്വരം തീരത്ത് വ്യാപകതോതിൽ കരയിടിച്ചിൽ. തിരയടിച്ച് 100 മീറ്ററോളം ഭാഗത്തെ മണൽത്തിട്ട
കടൽ കവർന്നു. കടലിനു സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്താണ് കര കടലെടുത്തത്.
വെള്ളം ഇരച്ചു കയറി തീരത്തെ കാറ്റാടി മരങ്ങളും കടപുഴകി. ഗോതീശ്വരം ക്ഷേത്ര റോഡും കരയിടിച്ചിൽ ഭീഷണിയിലാണ്. കടലേറ്റം തുടർന്നാൽ കൂടുതൽ തീരം ഇടിയുമെന്ന ആശങ്ക ഉയർന്നു.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ തിരയടിയിൽ കര ഇടിഞ്ഞു വീണതോടെ ജനം ഭീതിയിലാണ്. ഏതുനിമിഷവും കടൽ കരകയറുമെന്ന ആശങ്കയുയർന്നു.
ഗോതീശ്വരം ശ്മശാനം മുതൽ ക്ഷേത്ര പരിസരം വരെ 430 മീറ്റർ ദൂരത്തിൽ കടലിനു ഭിത്തിയില്ല.
ചെറിയൊരു തിരയടിയുണ്ടായാൽ പോലും വെള്ളം റോഡിലേക്ക് അടിച്ചു കയറുന്ന നിലയാണ്. എന്നിട്ടും ജനവാസകേന്ദ്രത്തിൽ കടൽഭിത്തി കെട്ടി സുരക്ഷിതമാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ല. മാറാട് കൈതവളപ്പ് മുതൽ ശ്മശാനം വരെ ഗാബിയോൺ ബോക്സ് മാതൃകയിൽ കടലിനു ഭിത്തി കെട്ടിയെങ്കിലും ജനവാസ കേന്ദ്രത്തിൽ ഒന്നും ചെയ്തിട്ടില്ല.
ഭിത്തി നിർമാണത്തിനു നേരത്തെ ജലവിഭവ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. കടൽക്കരയിൽ ഭിത്തി കെട്ടണം എന്നാവശ്യപ്പെട്ടു നാട്ടുകാരും വിവിധ കക്ഷികളും പലവട്ടം സമരം നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തെങ്കിലും കടലോരത്തെ താമസക്കാരുടെ ഭീതി അകറ്റാൻ ഭരണകൂടം തയാറാകുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]