കോഴിക്കോട് ∙ ചാത്തമംഗലം കളൻതോടിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽ മോഷണശ്രമം നടത്തിയ അതിഥി തൊഴിലാളി പിടിയിൽ. അസം സ്വദേശി ബാബുൽ ഹഖ് (25) ആണ് പൊലീസിന്റെ പിടിയിലായത്.
പുലർച്ചെ രണ്ടരയോടെയാണ് മോഷണശ്രമം ഉണ്ടായത്. കുന്നമംഗലം പൊലീസ് എസ്ഐ പ്രദീപ് മച്ചിങ്ങലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
നൈറ്റ് പട്രോളിങ്ങിനിടെ എടിഎം കൗണ്ടറിന്റെ പൂട്ട് തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയതാണ് ഇയാളെ പിടികൂടാൻ സഹായകമായത്.
ഗ്യാസ് കുറ്റിയും കട്ടറും ഉൾപ്പെടെയുളള സന്നാഹങ്ങളുമായാണ് ബാബുൽ ഹഖ് എടിഎം കവർച്ചയ്ക്കായി എത്തിയത്. എടിഎമ്മിന്റെ ഷട്ടർ അകത്തുനിന്ന് പൂട്ടിയിട്ട
ശേഷമാണ് ഗ്യാസ് കട്ടർ ഉപയോഗിച്ച് കൗണ്ടർ പൊളിക്കാൻ ശ്രമിച്ചത്. പക്ഷേ പണം എടുക്കാനായില്ല.
ബാബുൽ രണ്ടുമാസം മുൻപാണ് കളൻതോടിൽ വാടകയ്ക്ക് താമസത്തിനായി എത്തിയത്. പെയിറ്റിങ് ജോലിയാണ് ചെയ്തുവന്നത്.
ഇതിനിടെ എടിഎം തകർത്ത് മോഷണം നടത്താനുള്ള പദ്ധതി ഇയാൾ ആസൂത്രണം ചെയ്തതായാണ് പ്രാഥമിക ചോദ്യംചെയ്യലിൽ മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]