തിരുവനന്തപുരം∙ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ സര്‍വകലാശാലകളെ വിട്ടുനല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ച് ഓഗസ്റ്റ് 14നു ‘വിഭജന ഭീതി ദിനം’ ആചരിക്കണമെന്ന
രാജേന്ദ്ര ആര്‍ലേക്കറുടെ സര്‍ക്കുലര്‍ കോളജുകള്‍ക്കു കൈമാറി വൈസ് ചാന്‍സലര്‍മാര്‍. കേരള, കണ്ണൂര്‍ വിസിമാരാണ് സര്‍ക്കുലര്‍ കോളജുകള്‍ക്കു കൈമാറിയത്.
ക്യാംപസുകളില്‍ സെമിനാറുകള്‍, പ്രസംഗങ്ങള്‍, നാടകങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
ഇതു സംബന്ധിച്ച് ആക്ഷന്‍ പ്ലാന്‍ ഇന്ന് ഗൂഗിള്‍ ഫോമില്‍ ലഭ്യമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ പരിപാടികളുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് വിസിമാര്‍ ഗവര്‍ണറുടെ ഓഫിസിലേക്ക് അയയ്ക്കും.
പ്രിന്‍സിപ്പല്‍മാര്‍ക്കും ക്യാംപസ് ഡയറക്ടര്‍മാര്‍ക്കുമാണ് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയും നിയമമന്ത്രിയും ഉള്‍പ്പെടെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അതിശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് പരിപാടികളുമായി വി.സിമാര്‍ മുന്നോട്ടുപോകുന്നത്.
ഓഗസ്റ്റ് 14 വിഭജന ഭീതി ദിനമായി 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
ഇതു കണക്കിലെടുത്താണ് സര്‍വകലാശാലകള്‍ക്കു ഗവര്‍ണറുടെ നിര്‍ദേശം. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികം ‘ഭരണഘടനാ ധ്വംസന ദിന’മായി ആചരിക്കാന്‍ കഴിഞ്ഞ ജൂണില്‍ നിര്‍ദേശിച്ച മാതൃകയിലാണ് സര്‍ക്കാരിനെ മറികടന്നു ഗവര്‍ണര്‍ വി.സിമാര്‍ക്കു സര്‍ക്കുലര്‍ അയച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]