പരിയാരം ∙ ആയുർവേദ ചികിത്സാരംഗത്ത് ഗുണമേന്മ ഉറപ്പുവരുത്തി കൂടുതൽ ചികിത്സാ സംവിധാനം നടപ്പാക്കുന്ന കേരളം രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിയാരത്തെ കണ്ണൂർ ഗവ.
ആയുർവേദ കോളജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആയുർവേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷൻ സമ്പ്രദായം കൊണ്ടുവന്ന് 250ഓളം എൻഎബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാൻ കേരളത്തിനു കഴിഞ്ഞു.സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്–മന്ത്രി പറഞ്ഞു.
എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ടി.വി.രാജേഷ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ, ജില്ലാപഞ്ചായത്ത് അംഗം ടി.തമ്പാൻ , സി.ഐ.വത്സല, വി.എ.കോമളവല്ലി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി.ശ്രീകുമാർ, ഗവ.
ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. പി.ആർ.ഇന്ദുകല, കെ.പത്മനാഭൻ, ഷാജി തയ്യിൽ, ഡോ.
കെ.സി.അജിത് കുമാർ, ആയുർവേദ കോളജ് സൂപ്രണ്ട് ഡോ. വി.കെ.വി.ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് സുലൈമാൻ, ഡോ.
എം.പി.ശ്രീലേഖ, പി.പി.ദാമോദരൻ, കെ.പി.ജനാർദനൻ, കെ.വി.ബാബു, ടി.രാജൻ, പി.പി.സന്തോഷ്, കെ.ഗോപാലൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]