
ഗൂഡല്ലൂർ ∙ റോഡിലിറങ്ങിയ കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനു കാട്ടാനയാക്രമണത്തിൽ ഗുരുതര പരുക്ക്. കർണാടക നഞ്ചൻഗോഡ് സ്വദേശി ബസവരാജിന് (50) ആണു തലനാരിഴയ്ക്കു ജീവൻ തിരിച്ചുകിട്ടിയത്.
ഞായറാഴ്ച വൈകിട്ട് ഗൂഡല്ലൂർ–മൈസൂരൂ ദേശീയപാതയിൽ ബന്ദിപ്പൂർ കടുവസങ്കേതത്തിലെ മേൽകമ്മനഹള്ളി ചെക്ക്പോസ്റ്റിനടുത്തായിരുന്നു സംഭവം.
വനപാതയിൽ കാട്ടാനയിറങ്ങി ലോറി തടഞ്ഞുനിർത്തി ഭക്ഷണസാധനം അകത്താക്കുന്നതിനിടെ കാർ നിർത്തിയിറങ്ങിയാണ് ബസവരാജ് ആനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചത്. പിന്നീട് മൊബൈൽ ഫോണിൽ ചിത്രങ്ങളും പകർത്തി.
ഇതിനിടെ, പൊടുന്നനെ തിരിഞ്ഞ കാട്ടാന ബസവരാജിനെ ഓടിക്കുകയായിരുന്നു.
കാടിനുള്ളിലൂടെ ഏറെനേരം ഓടിയ യുവാവ് പിന്നീട് റോഡിലേക്കു കടക്കുന്നതിനിടെ കാൽവഴുതിവീണു. മുന്നോട്ടോടിയെത്തിയ കാട്ടാന യുവാവിനെ ചവിട്ടുന്നതു വിഡിയോ ദൃശ്യങ്ങളിൽ കാണാം.
കാട്ടാന ചവിട്ടിയതിനാൽ ബസവരാജിന്റെ തുടയെല്ലിനു ഗുരുതര പരുക്കേറ്റു. യാത്രക്കാരുടെ ബഹളവും സമീപത്ത് എത്തിയ കാറിൽ നിന്നുള്ള ശബ്ദവും മൂലം കാട്ടാന തിരികെ വനത്തിലേക്ക് കയറിയതു രക്ഷയായി.
കൂടെയുണ്ടായിരുന്നവർ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ബന്ദിപ്പൂർ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]