
സ്വന്തം ലേഖകൻ
കോട്ടയം: ഇടത് മുന്നണിയിലേക്ക് പോയ കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആരുടെയും കുറ്റംകൊണ്ടല്ല കേരള കോൺഗ്രസ് മുന്നണി വിട്ടത്. വിട്ടുപോയ എല്ലാ പാർട്ടികളും തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. പുതുപ്പള്ളിയിലെ കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ ഉൾപ്പെടാത്തതിൽ പരിഭവമില്ല.
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന ഒന്നും കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും കെ കരുണാകരൻ സ്മാരകത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് ആറാം തീയതി പറയാമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.
The post കേരള കോൺഗ്രസ് (എം) യുഡിഎഫ് മുന്നണിയിലേക്ക് തിരിച്ചുവരണം: പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം അക്കാര്യത്തിൽ തീരുമാനം ഉണ്ടാകും; പുതുപ്പള്ളിയിലെ കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ ഉൾപ്പെടാത്തതിൽ പരിഭവമില്ലെന്നും കെ മുരളീധരൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]