
പത്തനംതിട്ട∙ ഷോപ്പിങ്ങിന്റെ പുത്തൻ അനുഭവങ്ങളുമായി മലയാള മനോരമ ഒരുക്കുന്ന ട്രാവൻകൂർ ഹോം ഫെസ്റ്റ് 2k25 പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ തുടക്കമായി.
പത്തനംതിട്ട നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
17 വരെ രാവിലെ 11 മുതൽ 8 വരെയാണ് പ്രദർശനം. വീട്ടിലേക്ക് ആവശ്യമായവ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുന്നതോടൊപ്പം എല്ലാ സാധനങ്ങൾക്കും മനസ്സ് നിറയ്ക്കുന്ന ഡിസ്കൗണ്ട് ലഭിക്കും.
ഫർണിച്ചർ, വീട്ടുപകരണങ്ങൾ, ഗ്യാസ് സ്റ്റൗ, ഗ്യാസ് സേഫ്റ്റി ഉപകരണങ്ങൾ, പവർ സേവർ, മാറ്റുകൾ, കാർ വാഷ്, മോപ്, ഫാൻസി ഐറ്റംസ്, കിച്ചൻ ഉപകരണങ്ങൾ, അസ്ട്രോളജി, പുസ്തകങ്ങൾ, ചെടികൾ, ഐസ് ക്രീം കോർട്ട് തുടങ്ങിയവ മേളയിലുണ്ട്. സന്ദർശകരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഉറപ്പായ സമ്മാനങ്ങളുമുണ്ട്. പ്രവേശനം സൗജന്യം.
ഉദ്ഘാടന ചടങ്ങിൽ മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട്, മാർക്കറ്റിങ് മാനേജർ ജേക്കബ് കോര, കെ.കെ.ചെറിയാൻ, ഷൈജുമോൻ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]