സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ താല്കാലിക ജീവനക്കാരില്‍നിന്നും കരുതല്‍ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റര്‍ കം സ്ലീപ്പര്‍ ബസ് ആദ്യ സര്‍വീസില്‍ തന്നെ യാത്രക്കാര്‍ ഏറ്റെടുത്തു.ആദ്യദിവസം എസി ബസ് ആലപ്പുഴ വഴി തൃശൂരിലേക്കും നോണ്‍ എസി ബസ് കോട്ടയം വഴി തൃശൂരിലേക്കുമാണ് സര്‍വീസ് നടത്തിയത്. ഇരു സര്‍വീസുകളിലും 15 സ്ലീപ്പര്‍ സീറ്റുകളും, 27 സീറ്ററുകളും നിറഞ്ഞാണ് തിരുവനന്തപുരത്തുനിന്നും യാത്ര തിരിച്ചത്.രാത്രിയോടെ തൃശൂരില്‍ നിന്നും മടക്ക സര്‍വീസുകള്‍ നടത്തി.
ഇന്നു മുതല്‍ ഇരു ബസുകളും ബാംഗളുരുവിലേക്കു സര്‍വീസ് നടത്തും. എസി ബസ് ഉച്ചയ്ക്ക് 2.30 തിരുവനന്തപുരത്തുനിന്നും സര്‍വീസ് ആരംഭിച്ച് കോട്ടയം സുല്‍ത്താൻ ബത്തേരി മൈസൂര്‍ വഴി പിറ്റേ ദിവസം രാവിലെ 7.30ന് ബാംഗളുരുവിലെത്തും.
തിരിച്ച് ഉച്ചയ്ക്ക് ഒരുമണിക്ക് ബാംഗളുരുവില്നിന്നും സര്‍വീസ് ആരംഭിക്കുന്ന ഈ ബസ് പിറ്റേ ദിവസം പുലര്‍ച്ചെ 5.50ന് തിരുവനന്തപുരം എത്തിച്ചേരും.ഉച്ചയ്ക്കുശേഷം മൂന്നിന് തിരുവനന്തപുരത്തനിന്നും സര്‍വീസ് ആരംഭിക്കുന്ന നോണ്‍ എസി ബസ് കോട്ടയം പാലക്കാട് സേലം വഴി പുലര്‍ച്ചെ 7.30ന് ബാംഗളുരു വിലെത്തും. രാത്രി 7.30ന് ബംഗ ലൂരുവില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ് രാവിലെ 10.50 തിന് തിരുവനന്തപുരത്തെത്തും.
The post ആദ്യദിനം ഹിറ്റായി സീറ്റര്‍ കം സ്ലീപ്പര്‍ സര്‍വീസ്…. appeared first on Third Eye News Live.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

