
വെഞ്ഞാറമൂട്∙വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി ഇന്നലെ 2 മണിക്കൂർ യാത്രക്കാർ വലഞ്ഞു.രാവിലെ 8.30ന് ആരംഭിച്ച ഗതാഗത സ്തംഭനം 10.30 വരെ നീണ്ടു. വെഞ്ഞാറമൂട് ജംക്ഷനിലെ റോഡിലെ കുഴികൾ നികത്തുന്നതിനു വേണ്ടി ഇന്റർ ലോക്ക് കട്ടകൾ പാകിയിരുന്നു.
ഇതിന്റെ ഉറപ്പിനു വേണ്ടി ഇന്നലെ രണ്ടാം ദിവസവും ജംക്ഷനിലെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചതാണ് കടുത്ത ഗതാഗതക്കുരുക്കിനു കാരണമായതെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ ദിവസം രാത്രി 10 മണി കഴിഞ്ഞും വെഞ്ഞാറമൂട്ടിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.
വെഞ്ഞാറമൂട് മേൽപാലം നിർമാണത്തിന്റെ ഭാഗമായി ജംക്ഷനിലെ നടപ്പാതയുടെ സുരക്ഷാ വേലികൾ നീക്കം ചെയ്തിരുന്നു. കെഎസ്ഇബിയുടെ നേതൃത്വത്തിൽ വൈദ്യുതി കേബിളുകൾ ഇടുന്ന ജോലി അവസാന ഘട്ടത്തിലാണ്. രാവിലെ വാഹനങ്ങളുടെ നീണ്ട
നിര പിരപ്പൻകോട് മുതൽ അമ്പലംമുക്ക് വരെ 4 കിലോമീറ്റർ നീണ്ടു.ബൈപാസ് റോഡിലേക്ക് വാഹനങ്ങൾ കടത്തി വിട്ടെങ്കിലും തിരക്ക് ഒഴിവാക്കാനായില്ല.പിരപ്പൻകോട്, അമ്പലംമുക്ക് ജംക്ഷനുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ നിയന്ത്രിച്ചു.
കിളിമാനൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ എംസി റോഡിൽ അമ്പലംമുക്കിൽ നിന്നു നെല്ലനാട് വഴി പിരപ്പൻകോട് ജംക്ഷനിലേക്കും പിരപ്പൻകോട് നിന്നു തിരിച്ചും വാഹനങ്ങൾ കടത്തിവിട്ടു. എന്നിട്ടും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനായില്ല.വൈകിട്ട് വെഞ്ഞാറമൂടിനും പിരപ്പൻകോടിനും ഇടയിലുള്ള സ്ഥലങ്ങളിലും കീഴായിക്കോണം വെഞ്ഞാറമൂടിനും ഇടയിലുള്ള ജംക്ഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഗതാഗതക്കുരുക്കിനു ചെറിയ തോതിൽ ശമനം ഉണ്ടായി.ദീർഘദൂര സർവീസ് നടത്തുന്ന വാഹനങ്ങൾ തിരുവന്തപുരത്തേക്ക് പോകുവാനും തിരികെ കോട്ടയത്തേക്ക് പോകുവാനും ടൂ വേ സംവിധാനമുള്ള പിരപ്പൻകോട് നെല്ലനാട് അമ്പലംമുക്ക് റോഡ് ഉപയോഗിക്കണം എന്നും വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]