കോവളം∙മലയാള മനോരമ വാർത്തയെ തുടർന്ന് വെങ്ങാനൂർ –പനങ്ങോട് റോഡിൽ ജംക്ഷനു സമീപത്തെ വലിയ കുഴികൾ അടക്കുന്ന ജോലി തുടങ്ങി. റോഡിന്റെ ദുസ്ഥിതി സംബന്ധിച്ചു 28നു മലയാള മനോരമയിൽ പടം സഹിതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
റോഡിന്റെ 200 മീറ്ററോളം ദൂരം പൂർണമായി പൊളിഞ്ഞു വലിയ കുഴികൾ രൂപപ്പെട്ടിരുന്നു. ഇവയിൽ അകപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഇരു ചക്രവാഹന യാത്രികരാണ് ഗുരുതര പരുക്കേറ്റു ചികിത്സയിലായത്. മറ്റിടങ്ങളിലെ കുഴികളടക്കാൻ അധികൃതർ ശ്രമം നടത്തിയിട്ടും ഈ റോഡിനെ അവഗണിച്ചതു നാട്ടുകാരിലും രോഷമുണ്ടാക്കി.
ആദ്യ ഘട്ടത്തിൽ കുഴികൾ അടക്കുകയും ഇതു ഉറച്ച ശേഷം ഈ ഭാഗത്ത് ടാറിങ് നടത്തുമെന്നും അധികൃതർ അറിയിച്ചു. സമീപത്തെ ഓട
അടഞ്ഞതാണ് ഈ ഭാഗത്തു വെള്ളം കെട്ടി നിന്നു റോഡു തകരാൻ കാരണമാകുന്നതെന്നു കണ്ടു ഓടയിലെ മണ്ണു നീക്കി ശുചീകരിക്കുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]