
തിരുവനന്തപുരം∙ ഓണ്‍ലൈനായി മദ്യവില്പന ആരംഭിക്കുന്ന വിഷയത്തില്‍ എക്സൈസ്
ബവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരിയും തമ്മില്‍ തര്‍ക്കം. ഉപഭോക്താക്കള്‍ക്കു സൗകര്യപ്രദമായ തരത്തില്‍ ഓണ്‍ലൈന്‍ മദ്യവില്പന നടത്താന്‍ ആലോചിക്കുന്നതായും സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹര്‍ഷിത അട്ടല്ലൂരി കഴിഞ്ഞ ദിവസം മനോരമ ഓണ്‍ലൈനിനോടു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇക്കാര്യം മന്ത്രിസഭ അംഗീകരിച്ച സര്‍ക്കാര്‍ മദ്യനയത്തില്‍ ഇല്ലെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്. ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സര്‍ക്കാരാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
മന്ത്രി പറഞ്ഞതിങ്ങനെ:
‘‘സര്‍ക്കാര്‍ നയം എക്സൈസ് മന്ത്രിയായ ഞാന്‍ പറഞ്ഞു കഴിഞ്ഞു.
അതിനുമുകളില്‍ മറ്റൊരു ഉദ്യോഗസ്ഥന് ഇല്ല. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണ്.
സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുക മന്ത്രിയാണ്. മലയാളത്തില്‍ പലതവണ ആ കാര്യം പറഞ്ഞു കഴിഞ്ഞതാണ്.
മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തില്‍ ഇങ്ങനെ ഒരു നിര്‍ദേശം ഇല്ല.’’
ബെവ്കോ എംഡിയുടെ വാക്കുകള്‍:
‘‘കഴിഞ്ഞ 3 വര്‍ഷമായി ഇതു സംബന്ധിച്ച് സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കും.
ഉപഭോക്താവിന്റെ സൗകര്യം പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു ശുപാര്‍ശ നല്‍കിയത്. 283 ബെവ്കോ ഔട്ട്ലെറ്റുകളാണ് കേരളത്തില്‍ ഉള്ളത്.
കര്‍ണാടകയിലും തമിഴ്നാട്ടിലും ഏകദേശം 5000 കടകളുണ്ട്. അതുകൊണ്ടാണ് കേരളത്തിലെ കടകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതും ഉപഭോക്താക്കള്‍ക്ക് അതു ബുദ്ധിമുട്ട് ആകുന്നതും.
മദ്യവില്പന ഓണ്‍ലൈന്‍ ആക്കിയാല്‍ ഉപഭോക്താവിന് വീട്ടില്‍ ഇരുന്ന് മദ്യം ഓര്‍ഡര്‍ ചെയ്യാം. അതു വീടുകളില്‍ എത്തിക്കുന്നതോടെ കടകളില്‍ തിരക്കു കുറയുകയും ഉപഭോക്താവിന് സൗകര്യം ആകുകയും ചെയ്യും.
ബെവ്കോയ്ക്കു കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യും.
ഇപ്പോഴും ആളുകള്‍ കടകളില്‍ വന്നു വാങ്ങി വീടുകളില്‍ കൊണ്ടുപോയല്ലേ കുടിക്കുന്നത്. പിന്നെ കുട്ടികള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ 23 വയസ്സു കഴിഞ്ഞവര്‍ക്കു മാത്രമാണ് മദ്യം ഇത്തരത്തില്‍ നല്‍കുക.
ശുപാര്‍ശ അയച്ചുകഴിഞ്ഞു. സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്.
വീര്യം കുറഞ്ഞ മദ്യം പുതിയ വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണു പരിഗണിക്കുന്നത്. കേരളത്തിലെ മദ്യപാനം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്.
400 ശതമാനം നികുതിയാണ് ഇവിടെയുള്ളത്. അതു കുറയ്ക്കണമെന്ന ചര്‍ച്ചയും മുന്നോട്ടുവച്ചിട്ടുണ്ട്.
എന്നാല്‍ വരുമാനം കുറയുമോ എന്ന ആശങ്കയാണ് മറ്റു വകുപ്പുകള്‍ക്കുള്ളത്. ആന്ധ്രയിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും നികുതി കുറച്ചപ്പോള്‍ വില്പനയും വരുമാനവും കൂടുകയാണ് ചെയ്തത്.’’
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]