
ഇരിട്ടി ∙ കൂട്ടുപുഴയിൽ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ പൊതുവാച്ചേരി സ്വദേശി അബ്ദുൽ റഹീമിനെ (30) നാലാം ദിവസത്തെ തിരച്ചിലിലും കണ്ടെത്തിയില്ല. വെള്ളിയാഴ്ച വൈകിട്ടാണ് കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ റഹീം പുഴയിൽ ചാടിയത്.
ഇത്രയും ദിവസമായിട്ടും കണ്ടെത്താത്ത സാഹചര്യത്തിൽ പുഴ നീന്തിക്കടന്ന് പ്രതി രക്ഷപ്പെട്ടിരിക്കാമെന്ന് നാട്ടുകാരിൽ ചിലർ സംശയം ഉന്നയിക്കുന്നുണ്ട്.
നിരവധി കേസുകളിൽ പ്രതിയായ റഹീം കർണാടകയിൽ നിന്നും വെള്ളിയാഴ്ച വൈകിട്ടാണ് ആഡംബര കാറിൽ എത്തിയത്. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്തി പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച മുതൽ റഹീമിനായി തിരച്ചിലിൽ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല.
17 കിലോമീറ്റർ ദൂരത്തിൽ സംഘം തിരച്ചിൽ നടത്തി. അതീവ ദുർഘടം പിടിച്ച പുഴയിലൂടെ അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് വിഭാഗം, പൊലീസ്, നാട്ടുകാർ എന്നിവരാണ് തിരച്ചിൽ നടത്തുന്നത്.
ശക്തമായ കുത്തൊഴുക്കും പാറക്കെട്ടുകളും കയങ്ങളും നിറഞ്ഞ പുഴയിൽ തിരച്ചിൽ നടത്തുന്നതും ദുഷ്കരമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]