
ഒട്ടേറെ പ്രത്യേകതകളുമായാണ് ബിഗ് ബോസ് മലയാളത്തിന്റെ പുതിയ (ഏഴാം) സീസണ് എത്തിയിരിക്കുന്നത്. ഏഴിന്റെ പണി എന്നാണ് സീസണിന്റെ ടാഗ് ലൈന്‍ തന്നെ.
കൂടുതല്‍ കഠിനമായ ടാസ്കുകളുള്ള ഇപ്പോഴത്തെ സീസണില്‍ ബിഗ് ബോസിന്റെ സമീപനം തന്നെ വേറിട്ട തരത്തിലും കൂടുതല്‍ ചടുലവുമാണ്.
എല്ലാ സീസണുകളിലും നടക്കാത്ത ഒരു കാര്യം ഞായറാഴ്ച എപ്പിസോഡില്‍ ബിഗ് ബോസ് നടത്തിയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ തന്നെ ഒരു മത്സരാര്‍ഥി എവിക്റ്റ് ആയി എന്നതായിരുന്നു അത്.
മുന്‍ഷി രഞ്ജിത്ത് ആണ് സീസണ് 7 ല്‍ നിന്ന് ആദ്യമായി പുറത്താക്കപ്പെട്ട മത്സരാര്‍ഥി.
എന്നാല്‍ ബിഗ് ബോസിന്റെ ഞെട്ടിക്കല്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല എന്ന് സൂചന നല്‍കുന്നതാണ് പുറത്തെത്തിയിരിക്കുന്ന പുതിയ പ്രൊമോ. മിഡ് വീക്ക് എവിക്ഷന് (ആഴ്ചയുടെ ഇടയില്‍ നടക്കുന്ന എവിക്ഷന്) ഉണ്ടായിരിക്കുമെന്നും നിലവില്‍ ഹൗസിലുള്ള മത്സരാര്ഥികളില് നിന്ന് രണ്ടു പേര് പുറത്താക്കപ്പെടുമെന്നും അറിയിച്ചുകൊണ്ടുള്ളതാണ് പുതിയ പ്രൊമോ.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രൊമോയില്‍ മിഡ് വീക്ക് എവിക്ഷനെക്കുറിച്ചുള്ള ടാസ്ക് ലെറ്റര്‍ വായിക്കുന്ന ബിന്‍സിയെയും പിന്നീട് എല്ലാ മത്സരാര്ഥികളുടെയും പേരും ചിത്രങ്ങളുമുള്ള ബോര്‍ഡില്‍ മാര്‍ക്കര്‍ പേന കൊണ്ട് അടയാളപ്പെടുത്തുന്ന മത്സരാര്ഥികളെയും കാണാം. തുടര്‍ന്നാണ് നിങ്ങളില്‍ നിന്ന് രണ്ട് പേര് ഈ ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കപ്പെടുമെന്ന ബിഗ് ബോസിന്റെ അനൗണ്‍സ്മെന്റ് വരുന്നത്.
അതേസമയം ബിഗ് ബോസ് യഥാര്‍ഥത്തില്‍ മിഡ് വീക്ക് എവിക്ഷന് നടത്തുമോ എന്നറിയാന്‍ എപ്പിസോഡ് കാണേണ്ടിവരും. ബിഗ് ബോസ് മുന്‍ സീസണുകളില്‍ വളരെ അപൂര്‍വ്വമായി മാത്രം നടന്നിട്ടുള്ളതാണ് മിഡ് വീക്ക് എവിക്ഷന്.
അതേസമയം മുന്‍ഷി രഞ്ജിത്ത് പോയതോടെ 18 മത്സരാര്‍ഥികളാണ് സീസണ് 7 ല്‍ നിലവില്‍ ഉള്ളത്. വോട്ടിംഗിനായി ഉള്ള പുതിയ നോമിനേഷനും നടക്കേണ്ട
ദിവസമാണ് ഇന്ന്. ഇത്തവണത്തെ നോമിനേഷന് ലിസ്റ്റില്‍ ആരൊക്കെ ഉണ്ടാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
അതേസമയം ഷാനവാസ് ആണ് രണ്ടാം വാരത്തിലെ ക്യാപ്റ്റന്‍. ക്യാപ്റ്റന്‍സി ടാസ്കില് ബിന്നി, അഭിലാഷ് എന്നിവരോട് മത്സരിച്ചാണ് ഷാനവാസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്.
ആദ്യ വാരത്തിലെ ക്യാപ്റ്റനായ അനീഷിനെതിരെ സഹമത്സരാര്‍ഥികള്‍ ഒട്ടേറെ പരാതികള്‍ ഉണ്ടായിരുന്നു. അതേസമയം ഈ വാരം മിഡ് വീക്ക് എവിക്ഷന് നടക്കുന്നപക്ഷം ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ അപൂര്‍വ്വതയായി മാറും അത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]