
കുമാരനല്ലൂർ ∙ തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങൾ എത്തിക്കാൻ ഇനി രവീന്ദ്ര ബാബു ഭട്ടതിരിയില്ല. ഐതിഹ്യത്തോണിയിൽ ഭക്തിയുടെ തുഴ പിൻതലമുറയ്ക്കു കൈമാറിയാണ് ഭട്ടതിരി ഓർമയാകുന്നത്. ജ്യേഷ്ഠൻ നാരായണ ഭട്ടതിരിയുടെ വേർപാടിനു ശേഷമാണു കുമാരനല്ലൂർ മങ്ങാട്ട് ഇല്ലം ബാബു ഭട്ടതിരി ഐതിഹ്യ തുഴ ഏറ്റുവാങ്ങിയത്.
മങ്ങാട്ട് ഇല്ലത്തിനു സമീപത്തുള്ള തോട്ടിലൂടെ മീനച്ചിലാറിലെത്തി തുടർന്നു വേമ്പനാട്ട് കായലിലൂടെയും പമ്പയാറ്റിലൂടെയുമാണു പരമ്പരാഗത യാത്ര. അസുഖബാധിതനായതിനെ തുടർന്നു ജ്യേഷ്ഠന്റെ മകൻ അനൂപ് നാരായണ ഭട്ടതിരിക്കു കഴിഞ്ഞ വർഷം ചുമതലകൾ പൂർണമായി കൈമാറിയിരുന്നു.
ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഐതിഹ്യവും ചരിത്രവും ഇഴചേർന്നതാണു തിരുവോണത്തോണി യാത്ര. തിരുവാറന്മുളയപ്പന് ഓണസദ്യയ്ക്കുള്ള ഇനങ്ങളാണു തോണിയിൽ എത്തിക്കുന്നത്. മങ്ങാട്ട് കുടുംബത്തിനു പാരമ്പര്യ വഴിയിൽ ലഭിച്ചതാണ് ഈ അവകാശം.
കാട്ടൂർ കരയിലെ 18 തറവാട്ടുകാരും മങ്ങാട്ട് ഭട്ടതിരിയുമാണു തോണിയിൽ ഉണ്ടാവുക. കുമാരനല്ലൂരിൽനിന്നു ഭട്ടതിരി കാട്ടൂർ കടവിൽ വരെ എത്തുന്നത് ചുരുളൻ വള്ളത്തിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]