
മൂന്നാർ∙ കുരങ്ങുശല്യത്തിൽ വലഞ്ഞ് ചിത്തിരപുരം രണ്ടാംമൈൽ നിവാസികളും വിനോദസഞ്ചാരികളും. ഏറ്റവുമധികം വിനോദസഞ്ചാരികളെത്തുന്ന പള്ളിവാസൽ ചിത്തിരപുരം, രണ്ടാംമൈൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കുരങ്ങുശല്യം രൂക്ഷമായിരിക്കുന്നത്.
കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകൾ ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവാണ്.
രണ്ടാം മൈലിലെ റിസോർട്ടുകളുടെയും വീടുകളുടെയും മുകളിൽ കൂട്ടമായെത്തുന്ന കുരങ്ങുകൾ കയറിയിരുന്ന് ബഹളം വയ്ക്കുന്നതും ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങളും കമ്പിളികളും നശിപ്പിക്കുന്നതും എടുത്തു കൊണ്ടുപോകുന്നതും പതിവായിരിക്കുകയാണ്. കുരങ്ങുകൾ റിസോർട്ടുകളുടെ മുകളിൽ കയറിയിരുന്ന് ബഹളം വയ്ക്കുന്നത് കാരണം സഞ്ചാരികൾ മുറികൾ ഒഴിഞ്ഞുപോകുന്നതും പതിവാകുന്നു. ജനവാസ മേഖലയിലുൾപ്പെടെ കുരങ്ങുകളുടെ ശല്യം രൂക്ഷമായിട്ടും ഇതിനെതിരെ വനംവകുപ്പ് ഒരു നടപടികളും എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]