
ബെംഗളൂരു: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണയ്ക്കെതിരെ കടുത്ത നടപടിയെടുത്ത് കോണ്‍ഗ്രസ്. രാജണ്ണയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
വോട്ടർ പട്ടിക ക്രമക്കേടിനെ തള്ളി രംഗത്ത് വന്നതാണ് നടപടിക്ക് പിന്നിലെ കാരണം. വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന നിർണായക രാഷ്ട്രീയ ആരോപണം ഉയർത്തുന്നതിനിടെ കർണാടക കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുകയാണ് സഹകരണവകുപ്പ് മന്ത്രി കെഎൻ രാജണ്ണ ചെയ്തത്.
കോൺഗ്രസ് നിലപാട് തള്ളി കർണാടക മന്ത്രി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് സർക്കാരിൻ്റെ കാലത്താണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി കെഎൻ രാജണ്ണ പറഞ്ഞു.
അന്ന് വോട്ടർ പട്ടികയെ സംബന്ധിച്ച് കാര്യമായി പരിശോധന നടത്താതെ ഇപ്പോൾ പറയുന്നതിൽ അർത്ഥമില്ല. ഭാവിയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇതോടെ കർണാടകയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്കാണ് തിരിതെളിയിച്ചിരിക്കുന്നത്. വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതി അറിയിക്കേണ്ട
സമയത്ത് അറിയിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെ മന്ത്രി രാജണ്ണയെ രൂക്ഷമായി വിമർശിച്ച് ഡികെ ശിവകുമാർ രംഗത്തെത്തി.
വസ്തുത അറിയാതെ രാജണ്ണ പ്രസ്താവന നടത്തരുതെന്ന് ഡികെ ശിവകുമാർ പറഞ്ഞു. ഇതിൽ ഹൈക്കമാൻഡ് നടപടിയെടുക്കുമെന്നും ഡികെ ശിവകുമാർ പ്രതികരിച്ചിരുന്നു.
നിലവില്‍ മന്ത്രിസഭയില്‍ നിന്ന് രാജണ്ണയെ പുറത്താക്കിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]