
സൊവറിൻ ഗോൾഡ് ബോണ്ടുകളിലെ നിക്ഷേപം കാലാവധിക്ക് മുൻപേ പിൻവലിക്കാനുള്ള വിലനിലവാരം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. 2019–20ലെ സീരീസ് ഒമ്പത്, 2020–21ലെ സീരീസ് പത്ത് ഗോൾഡ് ബോണ്ടുകൾക്കാണിത്.
നിക്ഷേപകർക്ക് മികച്ച നേട്ടമാണ് ബോണ്ടുകളിൽ നിന്ന് ലഭിക്കുക.
2020 ഫെബ്രുവരിയിൽ ഇഷ്യൂ ചെയ്ത സീരീസ് ഒമ്പത് ഗോൾഡ് ബോണ്ടും 2020 ഓഗസ്റ്റിൽ ഇഷ്യു ചെയ്ത സീരീസ് പത്ത് ബോണ്ടും ഗ്രാമിന് 10,070 എന്ന നിരക്കിൽ തിരിച്ചെടുക്കാം. 2020ലെ ബോണ്ട് ഗ്രാമിന് 4,070 രൂപയായിരുന്നു യൂണിറ്റ് വില.
20 ശതമാനം സംയോജിത വാർഷിക ശരാശരി വളർച്ചനിരക്കാണ് ഈ ബോണ്ടിൽ നിന്ന് നിക്ഷേപകർക്ക് ലഭിക്കുക. കോവിഡിന് ശേഷമുള്ള രണ്ടാമത്തെ ബോണ്ടിന് 5,334 രൂപയായിരുന്നു യൂണിറ്റ് വില.
ഇതിന് 5 വർഷം കൊണ്ട് 13.5 ശതമാനം സംയോജിത വാർഷിക ശരാശരി വളർച്ചനിരക്കാണ് ലഭിക്കുന്നത്. ഇതിന് പുറമേ ഇഷ്യൂ വിലയിൽ 2.5 ശതമാനം വാർഷിക പലിശയും ലഭിക്കുമെന്ന നേട്ടവുമുണ്ട്.
ഇത് ബോണ്ടിൽ നിക്ഷേപിച്ചവരുടെ നേട്ടം വീണ്ടും വർധിപ്പിക്കും.
കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഇറക്കുന്നതാണ് ഗോൾഡ് ബോണ്ടുകൾ. എട്ട് വർഷമാണ് കാലാവധിയെങ്കിലും അഞ്ച് വർഷം കഴിയുമ്പോൾ തന്നെ തിരിച്ചെടുക്കാൻ അനുവാദം നൽകാറുണ്ട്.
കാലാവധിയെത്തുമ്പോൾ അപ്പോഴത്തെ സ്വർണവിലയും പുറമേ 2.5 ശതമാനം വാർഷിക പലിശയും നിക്ഷേപകർക്ക് ലഭിക്കും. സ്വർണവിലയിലുണ്ടായ വൻ കുതിപ്പ് കാരണം ബോണ്ടുകൾ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു.
ഈ വർഷം ഇതുവരെ സർക്കാർ പുതിയ ഗോൾഡ് ബോണ്ട് പദ്ധതികൾ അവതരിപ്പിച്ചിട്ടുമില്ല.
∙ 2015ലാണ് സോവറീൻ ഗോൾഡ് ബോണ്ട് അഥവാ എസ്ജിബിയുടെ തുടക്കം.
∙ 2025 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം എസ്ജിബി വഴി ഇതിനകം 147 ടൺ സ്വർണത്തിനു തുല്യമായ ബോണ്ടുകൾ പർച്ചേസ് ചെയ്യപ്പെട്ടു.
∙ ഇതിന്റെ മൂല്യം 72,725 കോടി രൂപ. ഇതിൽ 18.81 ടണ്ണിന്റെ ഗോൾഡ് ബോണ്ടുകൾ മാത്രമാണ് ഇതുവരെ കാലാവധിയെത്തി നിക്ഷേപകർ പണമായി തിരിച്ചെടുത്തിട്ടുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]