
പയ്യന്നൂർ ∙ പച്ചക്കറി തോട്ടമല്ല, ഇതൊരു സർക്കാർ കെട്ടിടമാണ്. ഏതു സമയത്തും നിലംപൊത്താറായ കെട്ടിടം.
പയ്യന്നൂർ മൃഗാശുപത്രിയിലെ ഡോക്ടർക്ക് താമസിക്കാൻ നിർമിച്ച ക്വാർട്ടേഴ്സ്. ട്രഷറി ഓഫിസിന് സമീപത്ത് കൂടി ബൈപാസിലേക്ക് പോകുന്ന റോഡിനോട് ചേർന്നാണ് ഈ കെട്ടിടമുള്ളത്.
വർഷങ്ങളായി കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുന്നു. ഏത് സമയത്തും നിലം പൊത്തുമെന്ന അവസ്ഥയിലുള്ള കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഈ കെട്ടിടത്തിലെ താമസം ഒഴിവാക്കിയിരുന്നു.
അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കാൻ ബന്ധപ്പെട്ടവർ നിർദേശം നൽകിയിരുന്നു.
എന്നാൽ പൊളിച്ച് നീക്കാൻ നടപടി ഉണ്ടായില്ല. കെട്ടിടം ഇപ്പോൾ കാടുമൂടി കിടക്കുന്നു.
സർക്കാർ ഓഫിസും പരിസരങ്ങളുമെല്ലാം ശുചിത്വത്തോടെ സംരക്ഷിക്കണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് കെട്ടിടം കാടു കയറി നിൽക്കുന്നത്. മൃഗാശുപത്രി ഇപ്പോൾ നഗരസഭയുടെ കീഴിലാണ്.
അതുകൊണ്ട് തന്നെ ഈ കെട്ടിടത്തിന്റെ ഉത്തരവാദിത്തവും ഇപ്പോൾ നഗരസഭയ്ക്കാണെന്നാണ് പിഡബ്ല്യുഡി അധികൃതർ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]