
തിരുവനന്തപുരം ∙ തേങ്ങ, വെളിച്ചെണ്ണ വിലവർധനയുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഉയർത്തുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. നാളെയും മറ്റന്നാളുമായി ചേരുന്ന ഭരണസമിതി യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.
ഒന്നിന് 40 രൂപ നൽകിയാണ് ദേവസ്വം ബോർഡ് ഇപ്പോൾ തേങ്ങ വാങ്ങുന്നത്. പ്രസാദം, നിവേദ്യം എന്നിവയ്ക്കാണു തേങ്ങ ഉപയോഗിക്കുന്നത്.
ഉണ്ണിയപ്പത്തിലടക്കം വെളിച്ചെണ്ണയുടെ ഉപയോഗം ധാരാളമുണ്ട്. അടുത്തകാലത്താണ് ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ വർധിപ്പിച്ചത്.
9 വർഷത്തിനു ശേഷമായിരുന്നു ഈ നടപടി.
നിലവിലെ സാഹചര്യത്തിൽ ചെറിയ ക്ഷേത്രങ്ങൾക്കു മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണെങ്കിലും ഭക്തരുടെമേൽ അമിതഭാരം അടിച്ചേൽപിക്കില്ലെന്ന് ദേവസ്വംബോർഡ് അംഗം എ.അജികുമാർ പറഞ്ഞു. പ്രസാദം, നിവേദ്യം എന്നിവയുടെ നിരക്കുകളാകും വർധിപ്പിക്കുക.
അർച്ചനയുടെ നിരക്കുകൾ വർധിപ്പിക്കില്ല. ചെറിയ ക്ഷേത്രങ്ങളിൽ എത്തുന്നവർ തേങ്ങ നേരിട്ട് എത്തിക്കാറുണ്ട്.
കഴിഞ്ഞ സീസണിൽ ഏഴര കോടി രൂപയ്ക്കാണു ശബരിമലയിൽ ഭക്തർ സമർപ്പിച്ച തേങ്ങ ലേലത്തിൽപോയത്. ഓരോ വർഷവും 50 ശതമാനം തുക കൂട്ടിയാണ് അടിസ്ഥാനത്തുക നിശ്ചയിക്കുന്നത്.
വിലവർധനയുടെ പശ്ചാത്തലത്തിൽ ഇത്തവണ അടിസ്ഥാനത്തുകയും കൂടും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]