
കണ്ണൂർ ∙ ആയുർവേദ ചികിത്സാരംഗത്ത് ഗുണമേന്മ ഉറപ്പുവരുത്താൻ സംസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരത്തെ കണ്ണൂർ ഗവ.
ആയുർവേദ കോളജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.ആയുർവേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷൻ സമ്പ്രദായം കൊണ്ടുവന്ന് ഇരുനൂറ്റൻപതോളം എൻഎബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞു. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കല്യാട് രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രവൃത്തി ജില്ലയിൽ പുരോഗമിക്കുകയാണ്.
ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആയുർവേദ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു.പുതിയ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും 19 മുറികൾ വീതവും ഇരുനിലകളിലും പഠന ഹാളും ഇരുവശത്തായി ടോയ്ലറ്റ് ബ്ലോക്കുകളുമുണ്ട്. 771 ച.മീറ്റർ വിസ്തൃതിയിലാണ് പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്.
ഇതിനായി നാല് കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. കണ്ണൂരിന്റെ തനിമ എടുത്തു കാണിക്കുന്ന നിലയിൽ പത്തുലക്ഷം രൂപ ചെലവിലാണ് ഓപ്പൺ എയർ സ്റ്റേജിന്റെ പണി പൂർത്തീകരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]