
കോഴിക്കോട് ∙ എലത്തൂർ ബീച്ച് ശുദ്ധീകരിച്ച് മാലിന്യക്കൊട്ടകൾ സ്ഥാപിച്ച് സന്നദ്ധപ്രവർത്തകർ. കെഎൽ 11 ഓഫ്റോഡേർസിന്റെ നേതൃത്വത്തിൽ എലത്തൂർ നിവാസികളും ക്ലബ് അംഗങ്ങളും ചേർന്നാണ് ബീച്ച് ശുചീകരിച്ചത്.
ബീച്ചിൽ സ്ഥാപിക്കാനായി ഒരുക്കിയ മാലിന്യക്കൊട്ട വാർഡ് കൗൺസിലർ എം.മനോഹരന് നൽകി ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
കെഎൽ 11 ഓഫ്റോഡേർസ് ക്ലബ് സെക്രട്ടറി എം.സുഹാസ് അധ്യക്ഷത വഹിച്ചു.
ക്ലബ്ബിന്റെ സ്ഥാപക ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 15ന് സംഘടിപ്പിക്കുന്ന സാൻഡി ട്രാക്ക് ചലഞ്ചിന്റെ ഭാഗമായാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. എലത്തൂർ ബീച്ചിലെ ഒരു കിലോമീറ്ററിലേറെ വരുന്ന ബീച്ചും പരിസരവുമാണ് വൃത്തിയാക്കിയത്.
സ്ത്രീകൾ അടക്കമുള്ള നൂറിലധികം പേരാണ് ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തത്. പ്ലാസ്റ്റിക്കും കുപ്പികളും അടക്കം അൻപതിലേറെ ചാക്ക് മാലിന്യം നീക്കം ചെയ്തു.
എം.നിഖിൽ, അഭിനന്ദ് പ്രസാദ്, സി.ടി.ജിന്റോ, അജിയോ ജോർജ്, അനസ് മുഹമ്മദ്, അശ്വിൻ അരവിന്ദ്, എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]