
ഇരിട്ടി ∙ കേരള – കർണാടക അതിർത്തിയിൽ ഓണം, ഉത്സവ സീസൺ പ്രമാണിച്ച് നടക്കുന്ന പ്രത്യേക വാഹന പരിശോധന ആരംഭിച്ചു.ലഹരി കടത്തിന്റെ കവാടമായി മാറിയ കൂട്ടുപുഴ വഴി കടന്നു പോകുന്ന ഓരോ വാഹനവും അരിച്ചുപെറുക്കിയാണ് എക്സൈസ് സംഘം കടത്തി വിടുന്നത്. 24 മണിക്കൂറും കർശന പരിശോധനയാണ് നടക്കുന്നത്.
സ്പെഷൽ ഡ്രൈവ് ആരംഭിച്ച ശേഷം 2 എൻഡിപിഎസ് കേസുകൾ ഇവിടെ റജിസ്റ്റർ ചെയ്തു.മദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉൽപന്നങ്ങൾ തുടങ്ങിയവയാണ് വിവിധ മാർഗങ്ങളിലൂടെ കൂട്ടുപുഴ വഴി അതിർത്തി കടന്നെത്തുന്നത്.
അടുത്ത കാലത്തായി വിവിധ രാസ ലഹരി ഒഴുക്കും കൂട്ടുപുഴ വഴി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ യുവാവ് പുഴയിൽ ചാടിയ സംഭവവും ഉണ്ടായിരുന്നു.
കാപ്പ, മയക്കുമരുന്ന് ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതികളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. വരും ദിവസങ്ങളിൽ ഡോഗ് സ്ക്വാഡ് അടക്കമുള്ള സംവിധാനങ്ങളോടെ പരിശോധന കർശനമാക്കും.
കേരള–കർണാടക എക്സൈസ്, പൊലീസ് സംയുക്ത പരിശോധനയും നടക്കും. എക്സൈസ് സംഘത്തിന്റെ ഒരു ഇൻസ്പെക്ടറും 7 ജീവനക്കാരുമാണ് ഒരു ഷിഫ്റ്റിൽ കൂട്ടുപുഴയിൽ പരിശോധന നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]