
ചാല∙ മാലിന്യം, വെള്ളക്കെട്ട് എന്നിവ കൊണ്ടുള്ള ഭീഷണിയിലാണ് കോർപറേഷൻ എടക്കാട് സോണൽ, ചെമ്പിലോട് പഞ്ചായത്ത് പരിധികളിൽ ചാല വയലിനു സമീപം താമസിക്കുന്നവർ.മഴ കനക്കുമെന്നു കേട്ടാൽ ഇവരുടെ ആധി തുടങ്ങും. ചാലത്തോട് കരകവിഞ്ഞ് വയലും പരിസരത്തെ വീട്ടുപറമ്പുകളും വെള്ളത്തിനടിയിലാകും.
ബന്ധുവീടുകളിലേക്ക് താമസം മാറുന്നതാണ് കാലവർഷം കനക്കുമ്പോഴുള്ള പതിവ്. വയലിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ കൃഷിയിൽനിന്ന് കർഷകരും പിൻവാങ്ങി.
മണ്ണ് ഒലിച്ചെത്തി തോടിന്റെ ആഴം കുറഞ്ഞതും മുൻപ് 7 മീറ്ററോളം വീതിയുണ്ടായിരുന്ന തോട് ചില സ്ഥലങ്ങളിൽ നിർമാണ പ്രവൃത്തികൾ കൊണ്ട് ചുരുങ്ങിയതുമാണ് കാരണം.
തോട് വീണ്ടെടുക്കൽ പദ്ധതിയിൽ ശുചീകരണവും മറ്റും നടത്താറുണ്ടെങ്കിലും നികന്നുപോയ മണ്ണു കോരി തോടിന്റെ സ്വാഭാവിക ആഴം പുന:സ്ഥാപിക്കാനുള്ള പ്രവൃത്തികൾ ഉണ്ടാകാറില്ല.
തോട് വീണ്ടെടുക്കൽ, ശുചീകരണം പോലുള്ള പദ്ധതികളുടെ ഉദ്ഘാടനം നടക്കുന്ന സ്ഥലത്തുനിന്ന് മണ്ണു മാന്തി യന്ത്രം കൊണ്ട് കുറച്ച് മണ്ണ് കോരി ചടങ്ങ് നടത്തമെന്നല്ലാതെ തോടു നീളെ മണ്ണു കോരി മുൻപുണ്ടായിരുന്ന ആഴം പുന:സ്ഥാപിക്കാനുള്ള തുടർ നടപടികളൊന്നും ഉണ്ടാകാറില്ല.തോടിന്റെ സ്വാഭാവിക ആഴം പുന:സ്ഥാപിക്കാനുള്ള ശ്രമം ഇല്ലാത്തിടത്തോളം വെള്ളക്കെട്ട് ഭീഷണി തുടർന്ന് കൊണ്ടേയിരിക്കുമെന്ന് കർഷകർ പറയുന്നു. മഴക്കാലം കഴിഞ്ഞാലെങ്കിലും തോടിന്റെ സ്വാഭാവിക ആഴവും വീതിയും പുനസ്ഥാപിക്കുന്ന കാര്യക്ഷമമായ പ്രവൃത്തികൾ വേണെമന്നാണ് ആവശ്യം.
കൊറ്റംകുന്ന് വയലിന് സമീപം താമസിക്കുന്നവരാണ് വയലിലേക്കും പരിസരത്തേക്കുമുള്ള മാലിന്യം തള്ളൽ കൊണ്ട് ബുദ്ധിമുട്ടുന്നത്.
ഇവിടെ വയലിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സമയത്ത് ശുചിമുറി മാലിന്യം അടക്കമുള്ളവ തള്ളുന്നതിനാൽ വീട്ടുപറമ്പുകളിലേക്കും ഉറവ വഴി കിണറുകളിലേക്കും മലിന ജലം എത്തുന്നുണ്ടെന്നാണ് പരാതി. നിരവധി തവണ ബന്ധപ്പെട്ട
പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും മലിനജലം തള്ളുന്ന ഉറവിടങ്ങൾ കണ്ടെത്തി നടപടിയെടുക്കാനോ, മലിനജലം കൊണ്ട് നാട്ടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശാശ്വതമായി പരിഹരിക്കാനോ ഉള്ള നടപടികൾ ഇല്ലെന്നാണ് പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]