
പെരിക്കല്ലൂർ ∙ സ്ഥലം ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും പെരിക്കല്ലൂരിൽ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ യാഥാർഥ്യമായില്ല. 10 വർഷം മുൻപാണ് ഡിപ്പോ ആരംഭിക്കുന്നതിനു പഞ്ചായത്ത് സ്ഥലം വിട്ടുനൽകിയത്.
എന്നാൽ, നിർമാണം പൂർത്തിയാക്കാതെ സ്ഥലം ഏറ്റെടുക്കില്ലെന്ന നിലപാടിലാണു കെഎസ്ആർടിസി. കർണാടകയോടു ചേർന്നു കിടക്കുന്ന പെരിക്കല്ലൂരിൽ 2015 ലാണ് ഡിപ്പോ തുടങ്ങുന്നതിനു സ്ഥലം ഏറ്റെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്.2016 ൽ സെന്റ് തോമസ് ഇടവക ഒരേക്കർ സ്ഥലം സൗജന്യമായി വിട്ടുനൽകുകയും ചെയ്തു.
ശേഷം പഞ്ചായത്ത് ഒരേക്കർ സ്ഥലം ഇതിനോടു ചേർന്നു വിലയ്ക്കെടുത്തു. ഈ സ്ഥലത്ത് ഐ.സി.
ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ അനുവദിച്ച് യാർഡ് നിർമാണവും പൂർത്തിയാക്കി.
പിന്നീട് ബസ് ജീവനക്കാർക്കു താമസിക്കാനുള്ള കെട്ടിടവും ശുചിമുറിയും നിർമിച്ചു. എന്നാൽ, മുഴുവൻ നിർമാണങ്ങളും ഇനിയും പൂർത്തിയായില്ല. ചുറ്റുമതിൽ, യാത്രക്കാർക്കുള്ള വിശ്രമസ്ഥലം, ഓഫിസ് എന്നിവയ്ക്കായി 4.5 കോടി രൂപയുടെ പദ്ധതി പഞ്ചായത്ത് സർക്കാരിനു സമർപ്പിച്ചെങ്കിലും തുടർനടപടി വൈകി.
സ്ഥലം വിട്ടുനൽകിയാൽ ഡിപ്പോ വരുമെന്നായിരുന്നു ഗതാഗതവകുപ്പിന്റെ ഉറപ്പ്. എന്നാൽ, അതു നടപ്പിലായില്ല.
1979 മുതൽ പെരിക്കല്ലൂരിൽനിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസുകളുണ്ട്. ഒട്ടേറെ യാത്രക്കാരുള്ള റൂട്ടാണിത്.
ഡിപ്പോ വൈകുന്നുവെന്നതു മാത്രമല്ല, പല സർവീസുകളും നിർത്തലാക്കിയതും നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കുന്നു.
പെരിക്കല്ലൂരിൽ ഡിപ്പോ സ്ഥാപിക്കുന്നത് യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൽപറ്റയിലെയും മാനന്തവാടിയിലെയും ബത്തേരിയിലെയും തിരക്കു കുറയ്ക്കുന്നതിനും സഹായകരമായിരുന്നു. എന്നാൽ, സ്ഥലമെടുപ്പ് പൂർത്തിയായതല്ലാതെ നിർമാണങ്ങളിൽ പുരോഗതിയുണ്ടായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]