
ഫറോക്ക്∙ പുതിയ തലമുറയെ കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരാക്കി മാറ്റുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അതിവേഗം വളരുന്ന ടൂറിസം മേഖലയെ കൂടുതൽ മികച്ചതാക്കാനുള്ള പ്രവർത്തനങ്ങൾ യുവജനങ്ങൾ നടത്തണമെന്നും പഠനത്തോടൊപ്പം ടൂറിസം മേഖലയിലെ അഭിരുചികൾ മുറുകെ പിടിക്കണമെന്നും വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും ചേർന്നു നടത്തിയ ജില്ലാതല ടൂറിസം ഡെസ്റ്റിനേഷൻ ക്യാംപ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ടൂറിസം ക്ലബ് ജില്ലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ അടങ്ങിയ ‘മിഷൻ 2025’ കലണ്ടർ പ്രകാശനവും മന്ത്രി നിർവഹിച്ചു. ടൂറിസം ക്ലബ് സംസ്ഥാന കൺവീനർ എസ്.കെ.സജീഷ് അധ്യക്ഷത വഹിച്ചു.
ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ഗിരീഷ് കുമാർ, ഡപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ.
ടി.നിഖിൽ ദാസ്, ടൂറിസം ക്ലബ് സംസ്ഥാന കോഓർഡിനേറ്റർ പി.സച്ചിൻ, ജില്ലാ കോഓർഡിനേറ്റർ പി.സോനു രാജ് എന്നിവർ പ്രസംഗിച്ചു. വിവിധ കോളജുകളിൽ പ്രവർത്തിക്കുന്ന ടൂറിസം ക്ലബ്ബിലെ വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാംപിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും.
ടൂറിസം വികസനത്തിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, വിനോദസഞ്ചാര മേഖലയിൽ വിദ്യാർഥികളുടെ അറിവ് വർധിപ്പിക്കുക, ടൂറിസം മേഖലയുടെ സാധ്യതകളിലൂടെ തൊഴിൽ–സംരംഭകത്വ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ടൂറിസം ഡെസ്റ്റിനേഷൻ ക്യാംപ് നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]