
ഈറോഡ് ∙ കേന്ദ്ര റെയിൽവേ മന്ത്രാലയം രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സേലം ഡിവിഷനിലെ പ്രധാന സ്റ്റേഷനായ ഈറോഡ് റെയിൽവേ സ്റ്റേഷനിലും കഴിഞ്ഞ ഒരു വർഷമായി വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആദ്യഘട്ടമെന്ന നിലയിൽ സ്റ്റേഷന്റെ സമീപത്തെ റെയിൽവേ നിയന്ത്രണത്തിലുള്ള സ്ഥലത്ത് വിശാലമായ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തി.
സ്റ്റേഷന്റെ മുൻഭാഗം കൂടുതൽ ആകർഷകമായി മോടിപിടിപ്പിക്കുകയാണ്. കൂടാതെ സ്റ്റേഷന്റെ കവാടത്തിൽ നിന്ന് നാല് ഫ്ലാറ്റ്ഫോമിലേക്ക് പോകുന്നതിന് മേൽപാല നിർമാണവും പുരോഗമിക്കുകയാണ്.
മേൽപാല നിർമാണം പൂർത്തിയാകുമ്പോൾ റെയിൽവേ സ്റ്റേഷൻ സമീപത്തെ ഗുഡ്സ് റെയിൽവേ സ്റ്റേഷനിലേക്ക് ജീവനക്കാർക്ക് യഥേഷ്ടം കടന്നുപോകാൻ കഴിയും. അടുത്ത നവംബറോടെ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ സ്റ്റേഷന്റെ മുഖഛായ തന്നെ മാറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]