
പാപ്പിനിശ്ശേരി ∙ വോട്ടർപട്ടികയിൽ പേര് ചേർക്കാനും തിരുത്താനും തദ്ദേശ സ്ഥാപന ഓഫിസുകളിൽ വൻ തിരക്ക്. അവധി ദിവസങ്ങളായിട്ടും ഇന്നലെയും ശനിയാഴ്ചയും വോട്ടർപട്ടിക പുതുക്കൽ നടപടികളുമായി ജില്ലയിലെ തദ്ദേശ സ്ഥാപന ഓഫിസുകൾ പ്രവർത്തിച്ചിരുന്നു.പഞ്ചായത്ത് ഓഫിസുകളുടെ മുന്നിൽ ഇന്നലെ വോട്ടർമാരുടെ നീണ്ട നിരയുണ്ടായി.
നൂറുകണക്കിനാളുകളാണ് പേരു ചേർക്കൽ നടപടികൾക്കായി എത്തുന്നത്.
പലർക്കും ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നതായി പരാതി ഉയർന്നു. ഓൺലൈനായി അപക്ഷിച്ച ശേഷം ഹിയറിങ്ങിനു നേരിട്ടു ഹാജരാകാൻ നിർദേശം ലഭിച്ചവരാണ് ഭൂരിഭാഗം പേരും.
വാർഡ് മാറ്റവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേർക്ക് ഹാജരാകേണ്ടി വരുന്നുണ്ട്. ഹിയറിങ്ങിന് എത്തിയവരിൽ പലരും അപേക്ഷകളുടെയും ആവശ്യമായ രേഖകളുടെയും കോപ്പി കൈവശം ഇല്ലാത്തതിനാൽ നെട്ടോട്ടത്തിലായി. ഇന്നലെ അവധി ദിവസമായതിനാൽ പ്രിന്റ് എടുക്കാനുള്ള സൗകര്യവും മിക്കയിടത്തും ഇല്ലായിരുന്നു.
സമയം നാളെ അവസാനിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]