
പൂതാടി∙ കാർഷിക വിളകളുടെ രോഗബാധ കർഷകന്റെ പ്രതീക്ഷകൾ തകർക്കുന്നു. വൈറസ് രോഗം ബാധിച്ച് ഇഞ്ചിക്കൃഷി നശിക്കുന്നതിന് പുറമേ മഞ്ഞളിപ്പ് രോഗം ബാധിച്ച് കുരുമുളകു ചെടിയും കമുകും നാശത്തിന്റെ വക്കിൽ.
കാലവർഷത്തിന്റെ ശക്തി കുറഞ്ഞതോടെ കുരുമുളക് കൃഷിയിടങ്ങളിൽ മുൻ വർഷങ്ങളിലേതു പോലെ ഇക്കുറിയും മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു.
പുതുതായി പ്ലാന്റ് ചെയ്ത തോട്ടങ്ങൾക്ക് പുറമേ വർഷങ്ങൾ പഴക്കമുള്ള കൃഷിയിടങ്ങളിലും കുരുമുളകുകൃഷിയുടെ അന്തകനായി മഞ്ഞളിപ്പ് രോഗം അതിവേഗം പടരുകയാണ്. മുൻപ് മഴ മാറി ഒന്നു രണ്ടു മാസങ്ങൾക്ക് ഉള്ളിൽ കണ്ടിരുന്ന രോഗം ഇത്തവണ മഴ കുറഞ്ഞപ്പോൾ തന്നെ കുരുമുളകു ചെടികളെ ബാധിച്ചിരിക്കുകയാണ്.ഇലകളിൽ മഞ്ഞളിപ്പു ബാധിച്ച് കുറേശ്ശേയായി ഇലയും കുരുമുളക് തിരികളും കൊഴിയുകയും പിന്നീട് തണ്ടിന്റെ അഗ്രഭാഗം വാടി കുരുമുളക് ചെടി തന്നെ നശിക്കുന്ന രീതിയിൽ ഒരു ചെടിയിൽ നിന്ന് മറ്റൊരു ചെടിയിലേക്ക് രോഗം അതിവേഗം പടരുകയാണ്.
കുരുമുളക് വിളയും മുൻപ് തന്നെ രോഗം ബാധിച്ച് കൃഷി നശിക്കുന്നത് കർഷകന് ഇരുട്ടടിയാകുന്നു.
ഫംഗസ് മൂലമാണ് മഞ്ഞളിപ്പ് രോഗം പടരുന്നത്. കുരുമുളക് ചെടികളുടെ ഇല മഞ്ഞ നിറത്തിലാകുന്നതോടെയാണ് മഞ്ഞളിപ്പ് രോഗം എന്ന സാവധാന വാട്ടത്തിന്റെ ആരംഭം.
നിമവിരകളുടെ ആക്രമണവും മഞ്ഞളിപ്പ് രോഗത്തിന് കാരണമാകുന്നുണ്ട്. ഇവ വേരുകൾ തുരന്ന് നീര് ഊറ്റിക്കുടിക്കുന്നതോടെ ചെടികൾ നശിക്കുന്നു.
പനമരം, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തിലെ കൃഷിയിടങ്ങളിലാണ് മഞ്ഞളിപ്പ് രോഗം ബാധിച്ച കുരുമുളക് തോട്ടങ്ങൾ ഏറെയുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]