
അന്തിക്കാട്∙ പാവപ്പെട്ടവരെ സഹായിക്കാൻ അന്തിക്കാട് ഹൈസ്കൂളിൽ ഉണ്ണിപ്പീടിക. ചെലവ് കഴിച്ചുള്ള വരുമാനം ശേഖരിച്ച് സഹപാഠികളെയും ദുരിത ബാധിതരെയുമെല്ലാം സഹായിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യുവജനോത്സവത്തിനും സ്കൂളിൽ ഉണ്ണിപ്പുര തുറന്നു. നാടൻ പലഹാരങ്ങളും പെൺകുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന മാല, ഫ്രഞ്ച്സ്, മൈലാത്ത് എന്നിവയെല്ലാം വിൽപനയ്ക്ക് വച്ചു. കച്ചവടം പൊടിപൊടിച്ചു. സ്കൂൾ യുവജനോത്സവ ദിനങ്ങളിലും വാർഷിക ആഘോഷത്തിനുമെല്ലാമാണ് ഉണ്ണിപ്പീടികയിലെ കച്ചവടം.
കാൻസർ രോഗചികിത്സകനായ ഡോ.പി.വി.ഗംഗാധരൻ സ്കൂളിലെത്തി നൽകിയ സന്ദേശമാണ് പ്രചോദനം.
കൂട്ടുകാർക്ക് കൈത്താങ്ങ് എന്ന പേരിലും പിന്നീട് നല്ലപാഠമായും ഇപ്പോൾ സാന്ത്വനം എന്ന പേരിലുമാണ് കാരുണ്യപ്രവർത്തനങ്ങൾ. എല്ലാം ക്ലാസുകളിലും വിദ്യാർഥികളിൽ നിന്നു ഒരു രൂപ വീതം ക്ലാസ് ലീഡർമാർ ശേഖരിച്ചാണ് പ്രവർത്തനം തുടങ്ങിയതെന്ന് കോ–ഓർഡിനേറ്ററായ ഇംഗ്ലിഷ് അധ്യാപിക സ്വിഫ്റ്റി സെബി വ്യക്തമാക്കി. അസുഖത്തിനു ചികിത്സയ്ക്കായി സഹപാഠികൾക്കും രക്ഷിതാക്കൾക്കും വീട് നിർമാണത്തിനുമെല്ലാം സഹായം നൽകാറുണ്ട്.
ഇപ്പോഴും 2 വിദ്യാർഥികൾക്ക് 1000 രൂപ വീതം പ്രതിമാസം നൽകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]