
കൊച്ചി: അമ്മൂമ്മയുടെ ആൺസുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകിയെന്ന പരാതിയിൽ മൊഴിമാറ്റി പതിനാല് വയസുകാരൻ. തന്നെ മദ്യമോ കഞ്ചാവോ ഉപയോഗിക്കാൻ ആരും നിർബന്ധിച്ചിട്ടില്ലെന്ന് പതിനാലുകാരൻ പറഞ്ഞു.
ഇതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി പ്രവീണിനെ പൊലീസ് വിട്ടയച്ചു. അതേസമയം, മൊഴി മാറ്റിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളാകാം കാരണങ്ങളെന്ന് പൊലീസ് പറയുന്നു.
തനിക്ക് പല തവണ മദ്യം നൽകിയതായി 14 കാരൻ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം.
വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ അമ്മൂമ്മയുടെ ആൺസുഹൃത്തായ പ്രവീൺ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ജൻമദിനത്തിൽ പ്രവീൺ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നൽകിയിരുന്നു.
കൂട്ടുകാരിൽ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്റെ മാതാപിതാക്കൾ പ്രവീണിനെതിരെ പരാതി നൽകുകയായിരുന്നു. അച്ചൻ മരിക്കുകയും അമ്മ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തതോടെ മറ്റാരു വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.
പരാതിക്ക് പിന്നാലെ പ്രവീൺ അലക്സാണ്ടറിനെ എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്യുകയായിരുന്നു. പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദമുണ്ടായതായി കുട്ടിയുടെ അമ്മ ഇന്നലെ ആരോപിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]