
ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തു അടിക്കടി ഉടലെടുക്കുന്ന ബോട്ടപകടങ്ങൾ മത്സ്യമേഖലയിൽ ആശങ്കയുയർത്തുന്നു. കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും അഴിമുഖ മുനമ്പിൽ മത്സ്യബന്ധന ബോട്ടുകൾ അപകടത്തിൽപെട്ടു 18ൽപ്പരം മത്സ്യത്തൊഴിലാളികൾക്കു സാരമായി പരുക്കേറ്റു. അപകട
സമയത്തു തീരത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ഒപ്പം ഫിഷറീസ് വകുപ്പ് നിയോഗിച്ചിട്ടുള്ള വാർഡൻമാരും സമയോചിതമായി ഇടപെട്ടു രക്ഷാപ്രവർത്തനങ്ങൾ നടത്തിയതു മൂലമാണു വൻ ദുരന്തങ്ങൾ ഉണ്ടാകാത്തത്. നിലവിൽ അഴിമുഖ ചാനലിലെ മണൽ നീക്കം നിലച്ചതാണ് തുറമുഖ മുനമ്പിൽ അപകടങ്ങൾക്കു വഴിയൊരുക്കിയതെന്നാണു മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നത്.
ജിങ് മുടങ്ങിയിട്ടു മാസങ്ങൾ കഴിഞ്ഞു കടൽ പ്രക്ഷുബ്ധമായതാണ് ഡ്രജിങ്ങിന് തടസ്സമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അഴീക്കൽ തുറമുഖത്തുനിന്നു ഡ്രജിങ്ങിനായി എത്തിച്ച ചന്ദ്രഗിരി ഡ്രജർ ആദ്യം മുതൽ തന്നെ സാങ്കേതിക തകരാറുകൾ മൂലം ഭാഗികമായി മാത്രമാണു മണൽ നീക്കം നടത്തിയത്. ഡ്രജറിന്റെ തകരാറുകൾ പൂർണമായി പരിഹരിച്ചു ഡ്രജിങ്ങ് ആരംഭിക്കുന്നതിനു ദേശീയ പാത അതോറിറ്റിയുടെ സഹായം ലഭ്യമാക്കുകയും പകരം തുറമുഖ മുനമ്പിൽ നിന്നു നീക്കം ചെയ്യുന്ന മണൽ ശേഖരം ഹൈവേ അതോറിറ്റിക്കു നിർമാണ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കുകയെന്ന നിർദേശം സർക്കാരിനു മുന്നിൽ വച്ചതായാണു അധികൃതർ നൽകുന്ന സൂചന. ഇതു പ്രാവർത്തികമായാൽ മുഴുവൻ സമയ ഡ്രജിങ് സാധ്യമാക്കി നിലവിലുളള അപകട
ഭീഷണി ഒഴിവാക്കാൻ കഴിയുമെന്നും തുറമുഖ വകുപ്പധികൃതർ പറയുന്നു.
മറ്റൊരു നിർദേശമുള്ളത് എറണാകുളം തൃശൂർ ഭാഗങ്ങളിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന വമ്പൻ സ്വകാര്യ ഡ്രജറുകൾ മുതലപ്പൊഴിയിൽ എത്തിച്ച് മണൽ നീക്കം നടത്തണമെന്നാണ് കടൽക്ഷോഭം തുടരുന്നതിനാൽ ഡ്രജർ തുറമുഖത്ത് എത്തിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഫലത്തിൽ അഴിമുഖ മുനമ്പ് അപകട
മുക്തമാക്കുന്ന കാര്യത്തിൽ ഇനിയും ഒട്ടേറെ കടമ്പകൾ കടക്കണം. ഇതു മത്സ്യമേഖലയിൽ പണിയെടുക്കുന്നവരുടെ ദുരിതവും ഒപ്പം ആശങ്കയും വർധിപ്പിക്കാനാണു സാധ്യത.
ഇതിനിടെ ദിനംപ്രതി തുറമുഖ മുനമ്പിൽ ആവർത്തിച്ചു വരുന്ന ബോട്ടപകടങ്ങൾ മുന്നിൽക്കണ്ടു മറൈൻ എൻഫോഴ്സ്മെന്റ് രണ്ട് യൂണിറ്റ് രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘത്തെ തുറമുഖ കേന്ദ്രത്തിൽ നിയോഗിച്ചിട്ടുണ്ട്.
24 മണിക്കൂറും അപകട മേഖലയിൽ ഇവരുടെ സാന്നിധ്യം ഉള്ളതാണ് ബോട്ടുകളിലെ തൊഴിലാളികൾക്കു ആശ്വാസം പകരുന്നത്. എന്നാൽ ഇവർക്കു നൽകിയിട്ടുള്ള രണ്ടു ബോട്ടുകൾക്കും ശക്തമായ കടലാക്രമണത്തെ ചെറുത്തു നിൽക്കാൻ ശേഷിയില്ലാത്തതാണ്.
ഇതു രക്ഷാപ്രവർത്തങ്ങൾക്കു പലപ്പോഴും തടസ്സമായിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]