
വർക്കർ ഒഴിവ്
കൊല്ലം∙ നാഷനൽ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ മൾട്ടിപർപ്പസ് വർക്കർ ഒഴിവ്. യോഗ്യത: അസിസ്റ്റന്റ്് ഫിസിയോതെറപ്പി/വിഎച്ച്എസ്ഇ ഫിസിയോതെറപ്പിയിൽ സർട്ടിഫിക്കറ്റ്. കപ്യൂട്ടറിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 13,500 രൂപ.
യോഗ്യത, പ്രായം തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 18 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. www.nam.kerala.gov.in ൽ അപേക്ഷാ ഫോം ലഭിക്കും.
വിലാസം: ജില്ലാ പ്രോഗ്രാം മാനേജർ ഓഫിസ്, നാഷനൽ ആയുഷ് മിഷൻ, ജില്ല മെഡിക്കൽ ഓഫിസ്, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ആശ്രാമം പി ഒ, കൊല്ലം 691002.വി ഫോൺ: 0474 2082261.
ഇന്റേൺഷിപ്
കൊല്ലം∙ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. വിവിധ സാമൂഹികക്ഷേമ പദ്ധതികളിൽ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം. ഡവലപ്മെന്റ് ഇന്റേൺ, സോഷ്യൽ മീഡിയ ഇന്റേൺ എന്നിവയിലേക്കാണ് ഒഴിവുകൾ.
26 വയസ്സ് പൂർത്തിയാകാത്ത ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്റ്റൈപ്പന്റ് ലഭിക്കില്ല.
18 ന് അകം https://forms.gle/fzsfFAaA8n8P6Sed8 മുഖേന അപേക്ഷിക്കണം. ഫോൺ: 8089570764.
ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും
കരുനാഗപ്പള്ളി ∙ തേവർകാവ് ശ്രീ വിദ്യാധിരാജ കോളജിൽ എംഎസ്ഡബ്ലിയു കോഴ്സിന്റെ ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും 20നു 10നു കോളജിൽ നടക്കും.
പ്രവേശന പരീക്ഷ (അഫിലിയേറ്റഡ് കോളജുകൾക്ക്/കാര്യവട്ടം ക്യാംപസ്) എഴുതിയ വിദ്യാർഥികളെ പരിഗണിക്കുന്നതാണ് എന്നു പ്രിൻസിപ്പൽ (ഇൻ ചാർജ്) അറിയിച്ചു. ഫോൺ: 7994236757.
സ്പോട് അഡ്മിഷൻ
കൊല്ലം ∙ ഓച്ചിറ സർക്കാർ ഐടിഐയിൽ പ്ലമർ ട്രേഡിൽ പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 13നു രാവിലെ 10നു സ്പോട് അഡ്മിഷൻ നടത്തും.
ഫോൺ: 8113052260, 7559028104.
സീറ്റൊഴിവ്
കൊല്ലം ∙ മനയിൽകുളങ്ങര സർക്കാർ വനിതാ ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് 19ന് അകം അപേക്ഷിക്കണം. ഫോൺ: 0474-2793714, 9847070346.
നിയമിച്ചു
പരവൂർ∙ പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി അഡ്വ.
അജിത്കുമാറിനെയും പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായി സിജി പഞ്ചവടി, സുരേഷ് ഉണ്ണിത്താൻ എന്നിവരെയും നിയമിച്ചതായി ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അറിയിച്ചു.
ലേഖന മത്സരം
കൊല്ലം∙ തങ്കശ്ശേരി ഗാന്ധി സേവ സംഘം പബ്ലിക് ലൈബ്രറിയിൽ എം.മുകേഷ് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചു പുതുതായി നിർമിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ‘മതേതരത്വവും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തെ ആസ്പദമാക്കി ലേഖന മത്സരം നടത്തും. നേരിട്ടോ തപാൽ വഴിയോ 25നു രാത്രി 8നു മുൻപു ലൈബ്രറി ഓഫിസിൽ ലഭിക്കണം.
ഫോൺ: 9400778489, 9847275043.
മെഡിക്കൽ ക്യാംപ്
പൂതക്കുളം∙ പൂതക്കുളം പഞ്ചായത്ത്, ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് 14നു രാവിലെ 10 മുതൽ 1 വരെ പുനവൂർ എൻഎസ്എസ് കരയോഗത്തിൽ നടക്കും.
രക്തദാന ക്യാംപ്
കൊല്ലം∙ പ്രജാപിതാ ബ്രഹ്മ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ രാജയോഗിനി പ്രകാശ് മണി ദാദിജിയുടെ സ്മരണാർഥം 23നു രക്തദാന ക്യാംപ് നടക്കും. ആശ്രാമം പുന്നത്താനം ജംക്ഷനിലെ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിൽ 8.30 മുതൽ 1.30വരെ നടക്കുന്ന ക്യാംപി പങ്കെടുക്കുന്നവർ പേരു റജിസ്റ്റർ ചെയ്യണമെന്ന് ബ്രഹ്മകുമാരി രഞ്ജിനി അറിയിച്ചു. ഫോൺ: 7907520718.
പ്രഭാഷണ പരമ്പര
കൊല്ലം∙ വേദിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ രാമയണ പുനർവായന പ്രഭാഷണ പരമ്പര ഇന്നു മുതൽ 13 വരെ വൈകിട്ട് 6.30ന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും.
മുൻമന്ത്രി മുല്ലക്കര രത്നാകരനാണ് പ്രഭാഷണം നടത്തുന്നത്.
വായന സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്
കൊല്ലം∙ ദേശീയ വായനോത്സവത്തിന്റെ ഭാഗമായി പി.എൻ പണിക്കർ ഫൗണ്ടേഷൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടത്തുന്ന വായന സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു വൈകിട്ട് 4.30ന് കൊല്ലം എആർ ക്യാംപ് ലൈബ്രറി ഹാളിൽ സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ നിർവഹിക്കും. ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും.
ടികെഎം എൻജി.
കോളജ് പൂർവ വിദ്യാർഥി സംഗമം
തിരുവനന്തപുരം ∙ കൊല്ലം ടികെഎം എൻജിനീയറിങ് കോളജ് അലമ്നൈ അസോസിയേഷന്റെ പൂർവ വിദ്യാർഥി സംഗമം പിഎംജി ജംക്ഷനിലുള്ള ഹോട്ടൽ പ്രശാന്തിൽ 15ന് വൈകിട്ട് 6ന് നടക്കും. ഡപ്യൂട്ടി ഇൻകം ടാക്സ് കമ്മിഷണർ ഷെരീഫ് റഷീദ് ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ആർ.രാമവർമ അധ്യക്ഷനാകും ഗുരുവന്ദനത്തിന്റെ ഭാഗമായി മുൻ ടികെഎം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ കെ.ബാലചന്ദ്ര ശർമയെ ചടങ്ങിൽ ആദരിക്കും. റജിസ്ട്രേഷന്: 9495155869
വൈദ്യുതി മുടങ്ങും
അയത്തിൽ∙പുന്തലത്താഴം സാമിൽ, പുന്തലത്താഴം ലൈബ്രറി, പുന്തലത്താഴം, കൊച്ച് ഡീസന്റ് മുക്ക്, ഡീസന്റ്മുക്ക്, പഞ്ചായത്തു വിള രാവിലെ 9 മുതൽ 5 വരെ.
പള്ളിമുക്ക്∙ മാച്ച് ഫാക്ടറി, വൈമുക്ക്, ഉദയതാര, കൗസ്തുഭം രാവിലെ 9 മുതൽ 6 വരെ. പരവൂർ∙ ഓഡിറ്റോറിയം, മുഗൾ ബേക്കറി, നേരുക്കടവ്, പുതിയക്കാവ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കന്റോൻമെന്റ്∙അമൃതകുളം, കമ്പിയിട്ടഴികം, ഡയറി ഫാം, ജസ്റ്റിൻ 9 മുതൽ 5 വരെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]