
ബാലരാമപുരം∙ ബാലരാമപുരം ജംക്ഷനിൽ ഓണമെത്തുന്നതിനു മുൻപ് തന്നെ വൻ ഗതാഗതക്കുരുക്ക്. രാവിലെയും വൈകിട്ടുമാണ് ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്.
ചിങ്ങമാസം ആരംഭിക്കുകയും ഓണക്കച്ചവടം തുടങ്ങുകയും ചെയ്യുന്നതോടെ സ്ഥിതി രൂക്ഷമാകും. ഇതു പരിഗണിച്ച് കൂടുതൽ പൊലീസിനെ നിയോഗിക്കാത്തത് കുരുക്ക് രൂക്ഷമാക്കുന്നു. പൊതുവേ ഇടുങ്ങിയ കാട്ടാക്കട
റോഡിലാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. നാല് പ്രധാന റോഡുകൾ വന്നുചേരുന്ന ബാലരാമപുരം ജംക്ഷനിൽ മാത്രമാണ് ഗതാഗതം നിയന്ത്രിക്കാൻ ഹോംഗാർഡുകൾ ഉള്ളത്.
കാട്ടാക്കട റോഡിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് കരമന–കളിയിക്കാവിള പാതയിലെ ഗതാഗതവും തടസപ്പെടുത്തുന്നു.
കാട്ടാക്കടയിലേക്കു പോകുന്ന ബസ് നിർത്തുന്ന സ്ഥലം മുതൽ ജംക്ഷൻ വരെ നൂറു മീറ്ററോളം ദൂരം എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഇവിടെ ഒരു വശത്ത് ഓട്ടോകളും സ്കൂട്ടറുകളും പാർക്കു ചെയ്യുമ്പോൾ സ്ഥിതി രൂക്ഷമാകും. രാത്രി 8 മണിയോടെ ഹോം ഗാർഡുകൾ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയാൽ പിന്നെ കാട്ടാക്കട
റോഡിൽ രണ്ടും മൂന്നും നിരയായിട്ടാണ് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നത്. ഇതിനിടയിൽ ഒരു ബസ്സോ ലോറിയോ വന്നാൽ പറയുകയും വേണ്ട.
ഇതിന് പരിഹാരം കാണുന്നതിന് കാട്ടാക്കട റോഡിൽ കൂടുതൽ പൊലീസുകാരെ നിയമിക്കണമെന്ന് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]