കുമരകം ∙ കുമരകത്തെ ശാന്തമായ ജലാശയങ്ങൾ ഇനി ആർപ്പുവിളികളുടെ ആരവത്തിൽ തിരമാലകൾ ഉയർത്തും. ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി മത്സര വള്ളംകളിക്ക് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെ കുമരകം ടൗൺ ബോട്ട് ക്ലബ് പുത്തൻ പായിപ്പാടൻ ചുണ്ടനിൽ പരിശീലനത്തുഴച്ചിലിനു തുടക്കം കുറിച്ചു.
പരിശീലനത്തുഴച്ചിൽ കാണുന്നതിന് ഇന്നലെ ഉച്ച കഴിഞ്ഞതു മുതൽ വള്ളംകളി പ്രേമികൾ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിലേക്ക് ഒഴുകിയെത്തി.
തോടിന്റെ ഇരുകരകളിലും തിങ്ങി നിറഞ്ഞ വള്ളംകളി പ്രേമികളുടെ ആരവത്തിന് നടുവിലൂടെ പായിപ്പാടൻ പാഞ്ഞു. കൈവിട്ട
നെഹ്റു ട്രോഫി കുമരകത്ത് എത്തിക്കുമെന്ന വാശിയിൽ തുഴക്കാരുടെ തുഴയ്ക്കു വേഗമേറിക്കൊണ്ടിരുന്നു. പരിശീലനത്തുഴച്ചിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഫ്ലാഗ് ഓഫ് ചെയ്തു.ക്ലബ് പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ചു.
ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഫാ.
തോമസ് പുത്തൻപുര, ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി.ആനന്ദക്കുട്ടൻ, തന്ത്രി എം.എൻ.ഗോപാലൻ, ക്ലബ് കോച്ച് എസ്.ആൽബർട്ട് രാജ്, മോനപ്പൻ, പായിപ്പാട് വള്ളം സമിതി പ്രസിഡന്റ് വി.രവീന്ദ്രൻ, സെക്രട്ടറി അഭിലാഷ്, അനന്തു ഷാജി, അരുൺ. കെ.ശശീന്ദ്രൻ, ലീഡിങ് ക്യാപ്റ്റൻ ജിമ്മി മഞ്ചാടിക്കരി, കെ.കേശവൻ, കെ.മിഥുൻ, കെ.ജി.ബിനു എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]