
പെരുമ്പെട്ടി ∙ സംരക്ഷണഭിത്തി തകർന്ന് നാലരവർഷം പിന്നിട്ടിട്ടും പുനർനിർമാണം വൈകുന്നു. കോട്ടയം– പത്തനംതിട്ട
ജില്ലകൾ അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ ഓരം ചേർന്ന കടൂർക്കടവ്– മണിമല റോഡിൽ കൊല്ലാറപ്പടിയിലാണ് ഈ അപകട കാഴ്ച. ഇപ്പോൾ ഈ ഭാഗത്തു പാതയോരം കാടുമൂടിയത് ആശങ്കകൾക്ക് ഇടനൽകുന്നതായി നാട്ടുകാരുടെ പരാതി.
പാതയോരത്തോടു ചേർന്ന് 23 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി പ്രളയത്തിൽ തകർന്ന് ആറ്റിൽപതിച്ചിരുന്നു. ഈ ഭാഗത്താണ് പുനർനിർമാണത്തിനു യാതൊരു നടപടിയുമില്ലാത്തത്. ഈ ഭാഗത്തു പാതയും തീരവും തമ്മിൽ 30 അടിയിലധികമാണു താഴ്ച.
അപായ സൂചനയായി വീപ്പകൾ സ്ഥാപിച്ചിരുന്നെങ്കിലും അതും പുല്ലുമൂടി.
ഒന്നര വർഷം മുൻപ് ഒരു ജീവഹാനിയും ഇവിടെ സംഭവിച്ചിരുന്നു. ഒരാഴ്ചക്കിടയിൽ 2 ഇരുചക്രവാഹനങ്ങൾ ഇവിടെ അപകത്തിൽപ്പെട്ടെങ്കിലും യാത്രികർ നിസ്സാര പരുക്കോടെ രക്ഷപ്പെടുകയായിരുന്നു. ജില്ലാ അതിർത്തിയായതിനാൽ രാപകൽ ഭേദമെന്യേ ഇടതടവില്ലാതെ വാഹന സഞ്ചാരമുണ്ട്. ഇരുവശത്തുനിന്നും വാഹനങ്ങളെത്തുമ്പോൾ വശം നൽകുന്നതിനു പാതയോരം ചേരാൻ കഴിയാത്ത സ്ഥിതിയാണ്.
പരിചിതമില്ലാത്ത വാഹനങ്ങൾ തലനാരിഴയ്ക്കാണ് ഇവിടെ അപകടത്തിൽനിന്ന് വഴിമാറുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]