
ചെന്നൈ ∙ സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും എംപിയുമായ
കഴുത്തു വെട്ടുമെന്നു ഭീഷണിപ്പെടുത്തിയ ജൂനിയർ നടനെതിരെ പൊലീസിൽ പരാതി. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പരാമർശം.
രാജ്യത്തെ നിലവിലെ അവസ്ഥ മാറ്റാൻ വിദ്യാഭ്യാസം കൊണ്ടേ സാധിക്കൂവെന്നും സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ഒരേയൊരു ആയുധമാണു വിദ്യാഭ്യാസമെന്നുമായിരുന്നു കമൽ പറഞ്ഞത്.
ഇതോടെ, സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി. സിനിമയിൽ സഹനടനായ രവിചന്ദ്രൻ ഇതിനു പിന്നാലെ, സ്വകാര്യ ചാനൽ ചർച്ചയിൽ കമലിനെതിരെ വധഭീഷണി മുഴക്കിയെന്നാണ് ആരോപണം.
മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇതു ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]