
ന്യൂഡൽഹി ∙ ഇന്ത്യ–യുഎസ് വ്യാപാര കരാറിനുള്ള പ്രധാന തടസ്സം കാർഷികമേഖലയുടെ എതിർപ്പു തന്നെ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനിടയാക്കിയ കർഷകരോഷം തന്നെയാണു വ്യാപാരക്കരാർ ചർച്ചകളിൽ കേന്ദ്രസർക്കാരിനെ ഭയപ്പെടുത്തുന്നത്.
യുഎസ് അധിക തീരുവ ചുമത്തിയതിനു പിന്നാലെ, എന്തു വില നൽകിയും കർഷകതാൽപര്യം സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം ഇതു വ്യക്തമാക്കുന്നു.
യുഎസിൽ നിന്നുള്ള പാൽ ഉൽപന്നങ്ങളുടെയും ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെയും ഇറക്കുമതി ആർഎസ്എസും എതിർക്കുന്നു. യുകെയുമായുള്ള കരാറിൽ കൃഷിയെ, പ്രത്യേകിച്ചും ക്ഷീരമേഖലയെ ഇന്ത്യ ഒഴിച്ചുനിർത്തിയിരുന്നു.
ഡയറി, പോൾട്രി, ചോളം, സോയാബീൻ, അരി, ഗോതമ്പ്, എഥനോൾ, ആപ്പിൾ, ചോക്ലേറ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യൻ വിപണി തുറന്നുകൊടുക്കണമെന്നാണു യുഎസ് സമ്മർദം.
എന്നാൽ, പാലുൽപന്നങ്ങളും അരി, ഗോതമ്പ്, ചോളം, സോയാബീൻ എന്നിവയും അനുവദിക്കാനാകില്ലെന്നും ആപ്പിളും ഡ്രൈ ഫ്രൂട്സും ഉൾപ്പെടുത്താമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 49.1% കൂടുതലാണ് ഇന്ത്യയിലേക്ക് യുഎസിന്റെ ഇറക്കുമതി.
യുഎസിലേക്കുള്ള കയറ്റുമതിയും 24.1% കൂടി.
മരുന്നിനും ആൽക്കഹോൾ അടങ്ങിയ കെമിക്കലുകളുടെ ഉൽപാദനത്തിനുമാണ് എഥനോൾ ഇറക്കുമതി. അതേസമയം, ഇന്ധനത്തിൽ കലർത്താനുള്ള എഥനോൾ കൂടി ഇറക്കുമതി ചെയ്യാനാണു യുഎസ് സമ്മർദം.
കരാറിനെ എതിർക്കുന്ന ട്രേഡ് യൂണിയനുകൾ 13ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]