കോട്ടയം∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ത്യയുടെ റബർ ഉൽപന്ന കയറ്റുമതിയെയും സാരമായി ബാധിച്ചേക്കും. തുർക്കി, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇത് ഗുണകരമാവുകയും ചെയ്യും.
ഇന്ത്യ പ്രതിവർഷം 7630.22 കോടി രൂപയുടെ കയറ്റുമതിയാണ് റബർ മേഖലയിൽ യുഎസിലേക്ക് നടത്തുന്നത്.
റബർ ഉൽപന്നങ്ങളുടെ തീരുവ പത്തു ശതമാനമായിരുന്നത് ഒറ്റയടിക്ക് അഞ്ചിരട്ടിയാക്കിയതോടെ ചില കമ്പനികൾ ഉൽപാദനവും കണ്ടെയ്നറുകളുടെ നീക്കവും നിർത്തി. തറയിൽ വിരിക്കുന്ന മാറ്റുകൾ, കൈ-കാൽ ഉറകൾ, കൺവെയർ ബെൽറ്റുകൾ, വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങി നീണ്ട
നിര റബർ ഉൽപന്നങ്ങളുടെ വിപണിയാണ് അമേരിക്ക.
യൂറോപ്പിലേക്കും വൻതോതിൽ കയറ്റുമതി ഉണ്ടെങ്കിലും അത്ര പെട്ടെന്നു പുതിയ വിപണി കണ്ടെത്തുക പ്രയാസമാണെന്ന് ഈ മേഖലയിലുള്ള വിദഗ്ധർ വ്യക്തമാക്കുന്നു. അമേരിക്കയുടെ പ്രത്യേകതകൾക്കും നിബന്ധനകൾക്കും അനുസൃതമായാണ് മിക്ക ഉൽപന്നങ്ങളും നിർമിച്ചിരിക്കുന്നത്.
അത് മറ്റ് രാജ്യങ്ങൾക്ക് ചേർന്നതാവില്ല എന്നതും നിർമാതാക്കളെ വലയ്ക്കുന്നു. കോട്ടയം ചിങ്ങവനത്തെ ഫ്ലോറടെക്സ് കമ്പനിയിൽ നിന്ന് മാത്രം പ്രതിവർഷം 90 കോടി രൂപയുടെ മാറ്റുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]