
പന്തല്ലൂർ ∙നഗരത്തിലെ കന്നുകാലികളുടെ ശല്യത്തിന് പരിഹാരമാകുന്നില്ല. നെല്ലിയാളം നഗരസഭയുടെ കീഴിലുള്ള നഗരമാണ് പന്തല്ലൂർ.
കന്നുകാലി ശല്യത്തിന് എതിരെ നെല്ലിയാളം നഗരസഭ എടുത്ത തീരുമാനങ്ങൾ ഫലപ്രദമായില്ലെന്ന് നാട്ടുകാർ പറയുന്നു. രാത്രി നഗരത്തിലെ ബസ് സ്റ്റാൻഡിനുള്ളിലാണ് കന്നുകാലികൾ ഉറങ്ങുന്നത്.
ചിലത് കടകളുടെ വരാന്തകളിലാണ് കിടക്കുന്നത്. കടയുടെ മുൻ വശം മുഴുവനും ചാണകവും മൂത്രവും നിറഞ്ഞു കിടക്കും.
കടക്കാർ രാവിലെ എത്തി കടയുടെ മുൻവശം കഴുകി വൃത്തിയാക്കി വേണം കട തുറക്കാൻ.
കന്നുകാലികളെ നഗരത്തിലേക്ക് അഴിച്ചു വിടരുതെന്ന് നഗരസഭ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
നഗരസഭ നഗരത്തിൽ നിന്നും കന്നുകാലികളെ പിടികൂടി കെട്ടിയിട്ട് പിഴ ഈടാക്കിയിരുന്നു. കന്നുകാലികളെ സ്ഥിരമായി പിടികൂടി സംരക്ഷിക്കാനുള്ള സംവിധാനം നഗരസഭയ്ക്ക് ഇല്ലാത്തതും പ്രതിസന്ധിയായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]