
പാപ്പിനിശ്ശേരി ∙ ഇരിണാവ് റോഡ് ജംക്ഷനിൽ ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു. പാപ്പിനിശ്ശേരി–പിലാത്തറ കെഎസ്ടിപി റോഡിലെ പ്രധാന കവലകളിലൊന്നാണു ഇരിണാവ്.
റോഡ് സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളൊന്നും ഇതുവരെ ഇരിണാവ് റോഡ് ജംക്ഷനിൽ ഒരുക്കിയിട്ടില്ല.
ഇരിണാവ് റെയിൽവേ ഗേറ്റ് അടച്ചു തുറന്ന ഉടൻ കെഎസ്ടിപി റോഡ് വാഹനക്കുരുക്കിൽ ഏറെ നേരം തടസ്സപ്പെടും. മടക്കര, കല്യാശ്ശേരി സെൻട്രൽ എന്നീ റോഡുകളിൽ നിന്നും കെഎസ്ടിപി റോഡിലേക്ക് വാഹനങ്ങൾ കയറിയിറങ്ങാൻ ഏറെ പ്രയാസപ്പെടുകയാണ്.
വാഹനങ്ങൾ പലപ്പോഴും അപകടത്തിനിടയാക്കാറുണ്ട് എന്നാണു പരാതി.
കഴിഞ്ഞ ദിവസം ചിറക്കലിലെ അധ്യാപക ദമ്പതികൾ സഞ്ചരിച്ച വാഹനം ജംക്ഷനിൽ വച്ചു അപകടത്തിൽപെട്ടിരുന്നു. കാൽനടയാത്രക്കാർക്ക് കടന്നുപോകാനുള്ള സീബ്രാലൈൻ പോലും കാണാനില്ല.
തിരക്കേറിയ ജംക്ഷനിൽ ജീവൻ പണയം വച്ചാണ് യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നത്.
ദീർഘദൂര ചരക്കുവാഹനങ്ങളടക്കം വേഗത്തിൽ കടന്നുപോകുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. വാഹനങ്ങളുടെ വേഗം കുറയ്ക്കാനും, അപകടം ഒഴിവാക്കാനും ആവശ്യമായ സൂചനാബോർഡുകൾ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.
യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ജംക്ഷനിൽ ഒരുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]