
പുൽപള്ളി ∙ ചരിത്രത്തിലാദ്യമായി ജില്ലയിൽ ഇഞ്ചിക്കൃഷിക്കു സമ്പൂർണ നാശം. ഓണമെത്തുന്നതോടെ അയൽസംസ്ഥാനങ്ങളിൽ നിന്ന് ഇഞ്ചിയെത്തിക്കേണ്ട
അവസ്ഥ. ഫംഗസ് രോഗം പടർന്നതോടെ കർഷകർ പല രക്ഷാപ്രവർത്തനങ്ങളും നടത്തിയെങ്കിലും ഇഞ്ചി ശേഷിച്ചത് ചുരുക്കം സ്ഥലങ്ങളിൽ മാത്രം.
ശക്തമായ മഴയും തണുത്ത അന്തരീക്ഷവും രോഗം പടരാൻ കാരണമായി. ആഴ്ചകളോളം മഴതോരാത പെയ്തപ്പോൾ മരുന്നുതളി മുടങ്ങുകയും ചെയ്തു. സ്വന്തം പുരയിടത്തിൽ കാര്യമായ വളപ്രയോഗം ഇല്ലാതെയാണ് കർഷകർ പരമ്പരാഗതമായി ഇഞ്ചിയടക്കമുള്ള വിളകൾ കൃഷിചെയ്യുന്നത്.
വീട്ടാവശ്യത്തിന് ഗ്രോബാഗുകളിൽ സ്ഥിരമായി ഇഞ്ചി നടുന്നവരും നിരാശരായി. കർണാടകയിൽ ഫംഗസ് രോഗം പിടിച്ചുകെട്ടാനായെന്ന് കർഷകർ പറയുന്നുണ്ട്.
കുടക് മേഖലയിലാണ് ആദ്യം രോഗബാധയുണ്ടായത്. തുടർന്ന് കർഷകർ സജീവമായി രംഗത്തിറങ്ങി മരുന്നുതളിയും മറ്റും നടത്തി.
ആശങ്കപ്പെടേണ്ട സാഹചര്യം പിന്നിട്ടെന്ന ആത്മവിശ്വാസത്തിലാണ് കർഷകർ.
കർണാടകയിലെ കൃഷിയുപേക്ഷിച്ച് വയനാട്ടിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കിയവർക്ക് വൻനഷ്ടമുണ്ടായി. കർണാടക മാതൃകയിൽ കൃഷിനടത്തിയാൽ ഇവിടെയും വിജയം കൈവരിക്കാമെന്നതിനാലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൂടുതൽ പേർ ഇഞ്ചിക്കൃഷി നടത്തിയത്.
പുതുകൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി പലരും തോട്ടങ്ങൾ വെട്ടിനിരത്തി ഇഞ്ചിക്കൃഷി നടത്തിയിരുന്നു. അതും നശിച്ചു. ആലത്തൂരിലെ ചെറിയമ്പനാട്ട് അപ്പച്ചന്റെ രണ്ടേക്കറിലെ കൃഷി പൂർണമായി ഇല്ലാതായി.
കുരുമുളക് നശിച്ചതിനെ തുടർന്ന് ശേഷിച്ച മരങ്ങൾ വെട്ടിമാറ്റി ശാസ്ത്രീയമായാണു കൃഷി നടത്തിയത്.
ചാക്കിന് 3,000 രൂപ തോതിൽ വിത്തു വാങ്ങി ലക്ഷങ്ങൾ മുടക്കിയ കൃഷിയിൽ നിന്ന് ഒരു രൂപപോലും കിട്ടാത്ത അവസ്ഥ. പലമരുന്നും തളിച്ചെങ്കിലും തരിപോലും ശേഷിക്കുന്നില്ലെന്ന് അപ്പച്ചൻ പറയുന്നു. ഇനി മരുന്നു തളിച്ച് കാശു കളയാൻ തയാറല്ലാത്തതിനാൽ വാഴക്കൃഷിയിലേക്കു മാറിയെന്നും അദ്ദേഹം പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]