
കൊടകര∙ ദേശീയപാതയിലൂടെ പച്ചക്കറി കയറ്റിപ്പോവുകയായിരുന്ന മിനിലോറിയിൽ നിന്ന് പൊലീസ് വൻ സ്പിരിറ്റ് ശേഖരം പിടികൂടി. സ്പിരിറ്റ് കടത്തിയ ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജിനെ (33) ചാലക്കുടി ഡിവൈഎസ്പി പി.സി.
ബിജു കുമാറും കൊടകര എസ്എച്ച്ഒ പി.കെ. ദാസും സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്ടിൽ നിന്ന് വരികയായിരുന്ന മിനിലോറിയിൽ 80 കന്നാസുകളിലാക്കിയ 2765 ലീറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. ഇന്നലെ പുലർച്ചെ അതിവേഗത്തിൽ വരുന്ന ഒരു വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര അടിപ്പാതയോട് ചേർന്നാണ് വാഹന പരിശോധന നടത്തിയത്.
ഡ്രൈവർ സുരാജിനെ ചോദ്യംചെയ്തതിൽനിന്ന് സ്പിരിറ്റ് കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്ന് വിവരം കിട്ടിയതായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ അറിയിച്ചു.
അന്വേഷണ സംഘത്തിൽ കൊടകര സബ് ഇൻസ്പെക്ടർ സി.ഡി.ഡെന്നി, ജില്ലാ ഡാൻസാഫ് അംഗങ്ങളായ സി.ആർ പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ടി.ആർ.ഷൈൻ, പി.എം.മൂസ, വി.യു.സിൽജോ, ലിജു ഇയ്യാനി, എ.യു.
റെജി, എം.ജെ.ബിനു, ഷിജോ തോമസ്, സി.കെ. ബിജു, സോണി സേവ്യർ എന്നിവരും ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]