
ഗുരുവായൂർ ∙ ക്ഷേത്ര ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശിനിയുടെ 4 പവൻ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ആറങ്ങോട്ടുകര മച്ചാട്ട് പറമ്പിൽ വസന്ത(57)യെ ടെംപിൾ സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അജയ്കുമാർ, എസ്ഐ പ്രീത ബാബു എന്നിവർ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് 3ന് ദേവസ്വം കംഫർട്ട് സ്റ്റേഷനിൽ തമിഴ് സ്ത്രീയും മകളും ബാഗ് പുറത്തു വച്ചു കുളിക്കാൻ കയറിയപ്പോളാണ് ആഭരണങ്ങൾ മോഷണം പോയത്.
ഇവർ പൊലീസിൽ പരാതി നൽകി. കംഫർട്ട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വസന്തയെ പിടികൂടി.
ഒരു മാല ഇവരിൽനിന്ന് കണ്ടെത്തി. ബാക്കി സ്വർണം വടക്കാഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചിരിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]