
അനങ്ങനടി ∙ നവീകരണം പാതി പിന്നിടുമ്പോഴേക്കു സമൂഹമാധ്യമങ്ങളിൽ തരംഗമായതാണ് അനങ്ങനടിയിലെ പ്ലാക്കാട്ടുകുളം. അനങ്ങൻമലയടിവാരത്തു പ്രകൃതിഭംഗി നിറഞ്ഞ കുളം നാളെ 2നു മന്ത്രി റോഷി അഗസ്റ്റിൻ നാടിനു സമർപ്പിക്കും.സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചായിരുന്നു നവീകരണം.
200 മീറ്റർ ചുറ്റളവിൽ പരന്നുകിടക്കുന്ന കുളം പി.മമ്മിക്കുട്ടി എംഎൽഎയുടെയും അനങ്ങനടി പഞ്ചായത്തിന്റെയും ശ്രമഫലമായാണു നവീകരിക്കപ്പെട്ടത്.അനങ്ങൻമലയോടു ചേർന്ന വിശാലമായ കുളത്തിന്റെ പ്രകൃതിഭംഗിയും പച്ചപ്പു നിറഞ്ഞ കാഴ്ചകളുമാണ് ആകർഷണം. ചെളിയും പായലും നിറഞ്ഞും കാടുമൂടിയും നാശത്തിന്റെ വക്കിലായിരുന്ന കുളം പൂർണമായും വൃത്തിയാക്കിയ ശേഷം ചുറ്റുമതിലും കൈവരികളും നിർമിച്ച് ആകർഷകമാക്കി.നീന്തൽ പരിശീലനത്തിനുള്ള ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ചെളി നീക്കി പടവു നിർമാണം പൂർത്തിയായ ഘട്ടം മുതലാണു പ്ലാക്കാട്ടുകുളവും ഇവിടത്തെ പച്ചപ്പും സമൂഹ മാധ്യമങ്ങളിൽ തരംഗമായിത്തുടങ്ങിയത്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകും മുൻപേ ഹിറ്റായ പദ്ധതിയുടെ മിനുക്കുപണികൾക്ക് അനങ്ങനടി പഞ്ചായത്തും തുക വകയിരുത്തി.പഞ്ചായത്ത് അനുവദിച്ച 20 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണു കരഭാഗം ഇന്റർലോക്ക് ടൈൽ പതിച്ചു മനോഹരമാക്കിയത്. ഗേറ്റ് സ്ഥാപിക്കാനും കുളത്തോടു ചേർന്ന ആൽമരത്തിനു തറ നിർമിക്കാനും പദ്ധതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]