
തൃശൂർ ∙ മലയാള മനോരമയും വനിത പാചകം മാസികയും ചേർന്ന് ബേക്കിങ് ക്ലാസ് സംഘടിപ്പിച്ചു. ഷെഫ് ലീസു മാത്യു നയിച്ച ക്ലാസിൽ 35 പേർ പങ്കെടുത്തു. പുഡിങ്, പനാകോട്ട, ഇംഗ്ലിഷ് ട്രൈഫിൾ എന്നീ ഡെസേർട്ടുകളാണ് ഉണ്ടാക്കിയത്.
ബേക്കിങ് പൊടിക്കൈകളും ടിപ്സും പങ്കുവച്ചു. കൾനെറി ഷോർട് ടേം കോഴ്സുകളെക്കുറിച്ചും ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചും ചർച്ചചെയ്തു.
ക്ലാസിനു ശേഷം ഇന്ററാക്ടീവ് സെഷനും നടത്തി.
പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മോത്തി മഹൽ റസിഡൻസി മാനേജിങ് പാർട്നർമാരായ സഞ്ജയ് ലാൽ, രമ മോത്തിലാൽ, പാചകം മാസിക എഡിറ്റോറിയൽ കോ ഓഡിനേറ്റർ മെർലിൻ എം.എൽദോ, മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ മസൂദ് റഷീദ്, സർക്കുലേഷൻ ഓഫിസർ ആർ.മനോജ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]