
അധ്യാപക ഒഴിവ്
മുട്ടത്തുകോണം ∙ എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 25ന് 10ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ഇഗ്നോ സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾ
പരുമല ∙ ദേവസ്വം ബോർഡ് പമ്പ കോളജിലെ ഇഗ്നോ സ്റ്റഡി സെന്ററിൽ പുതുതായി എംബിഎ, എംഎസ്സി (സുവോളജി) കോഴ്സുകൾ അനുവദിച്ചു.
കോളജിലെ റഗുലർ ബിരുദാനന്തര വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം മറ്റൊരു ബിരുദാനന്തരബിരുദം കൂടി നേടാനുള്ള അവസരമാണിതെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.എസ്.സുരേഷ് അറിയിച്ചു. അപേക്ഷിക്കേണ്ട
അവസാന തീയതി 15. 9847660687.
കർഷകരെ ആദരിക്കും
പന്തളം ∙ നഗരസഭയുടെയും തോന്നല്ലൂർ കൃഷിഭവന്റെയും നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.
താൽപര്യമുള്ള കർഷകർക്ക് 12ന് വൈകിട്ട് 5ന് മുൻപു പന്തളം തോന്നല്ലൂർ കൃഷിഭവനിൽ അപേക്ഷ നൽകാം. അയിരൂർ ∙ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.
താൽപര്യമുള്ള കർഷകർ 13ന് വൈകിട്ട് 5ന് മുൻപായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കാം.
സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
പന്തളം ∙ ടൗൺ വൈസ് മെൻസ് ക്ലബ്, പ്രിസൈസ് കണ്ണാശുപത്രി, മൈക്രോ ലാബ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപും പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം നിർണയവും ഇന്ന് രാവിലെ 7 മുതൽ അറത്തിൽമുക്ക് വൈസ് മെൻസ് ഹാളിൽ നടക്കും. 81118859813, 7594047824.
താലൂക്ക് ആശുപത്രിയിൽ മുലയൂട്ടൽ കേന്ദ്രം
മല്ലപ്പള്ളി ∙ താലൂക്ക് ആശുപത്രിയിൽ മുലയൂട്ടൽ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ അറിയിച്ചു.
നിലവിലുള്ള ഐപി ബ്ലോക്ക് കെട്ടിടത്തിന്റെ 1-ാം നിലയിൽ പ്രത്യേകമായി ക്രമീകരിച്ചിട്ടുള്ള മുറിയിലാണ് മുലയൂട്ടൽ കേന്ദ്രം.
കശുമാവ് തൈ വിതരണം
കോന്നി ∙ സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കശുമാവ് വികസന ഏജൻസിയുടെ സഹകരണത്തോടെ സൗജന്യമായി ഹൈബ്രിഡ് കശുമാവ് തൈ വിതരണം നാളെ 11 ന് ബാങ്കിൽ നടത്തും. ബാങ്ക് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്യും.
റജിസ്റ്റർ ചെയ്തവർക്ക് തൈകൾ വിതരണം ചെയ്യും. സ്റ്റോക്ക് അനുസരിച്ച് വിതരണവും ഉണ്ടാകും.
എം ഫോർ മാരി സൗജന്യ റജിസ്ട്രേഷന് അവസരം
അടൂർ ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയാനും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യുവാനുമുള്ള അവസരം അടൂരിൽ ഒരുക്കുന്നു.
അടൂർ ഭീമ ജ്വല്ലറിക്ക് എതിർവശമുള്ള കാഞ്ഞിരങ്ങാട്ടു ബിൽഡിങ്ങിലെ മലയാള മനോരമ ന്യൂസ് ബ്യൂറോയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്കുണ്ട്. വെബ് സൈറ്റിലെ റജിസ്ട്രേഷൻ സുരക്ഷയുടേയും, കർശനമായ സ്വകാര്യത നിയന്ത്രണങ്ങളുടെയും പ്രയോജനം എം ഫോർ മാരി വാഗ്ദാനം ചെയ്യുന്നു. വിവരങ്ങൾക്ക്: 8138900243 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]