
വിദ്യാർഥികൾക്ക് തപാൽ വകുപ്പിന്റെ സ്കോളർഷിപ്:
കണ്ണൂർ ∙ തപാൽ വകുപ്പ് സംഘടിപ്പിക്കുന്ന ദീൻ ദയാൽ സ്പർശ് യോജന സ്കോളർഷിപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം കേരള തപാൽ സർക്കിളിലെ 40 വിദ്യാർഥികൾക്ക് 6,000 രൂപ വീതം നൽകും. 6ാം ക്ലാസ് മുതൽ 9ാം ക്ലാസ് വരെ പഠിക്കുന്നതും അവസാന പരീക്ഷയിൽ 60 ശതമാനം മാർക്ക് (പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 5 ശതമാനം ഇളവ്) നേടിയതും സ്കൂൾ ഫിലാറ്റലിക് ക്ലബ് അംഗം അല്ലെങ്കിൽ കേരള തപാൽ സർക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിൽ ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാർഥികൾക്കു മത്സരത്തിൽ പങ്കെടുക്കാം.
അപേക്ഷാ ഫോറത്തിന് www.keralapost.gov.in അല്ലെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക.
അധ്യാപക ഒഴിവ്
കണിയഞ്ചാൽ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഇംഗ്ലിഷ്, ഫിസിക്സ് (ജൂനിയർ) അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 12ന് 10.30നു സ്കൂൾ ഓഫിസിൽ.
നെടുങ്ങോം∙ ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 25ന് 11ന്.
കണ്ണാടിപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അറബിക് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച 11നു രാവിലെ 11ന്. ചൊക്ലി ∙ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഹിന്ദി, ബോട്ടണി, മാത്സ് (ജൂനിയർ), അറബിക് (ജൂനിയർ), ഫിസിക്സ് (ജൂനിയർ) തസ്തികയിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
കൂടിക്കാഴ്ച 30ന് 10ന്.
ഐടിഐയിൽ സീറ്റൊഴിവ്
∙ പന്ന്യന്നൂർ ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രിഷ്യൻ, വെൽഡർ കോഴ്സുകളിൽ വനിതകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
അപേക്ഷ 12ന് മുൻപ് ഐടിഐയിൽ ലഭിക്കണം. 9497695295 ∙ കൂത്തുപറമ്പ് ഗവ.
ഐടിഐയിൽ പട്ടികജാതി വിഭാഗക്കാർക്ക് സംവരണ ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 12ന് മുൻപ് ഐടിഐയിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
04902364535
ക്യാംപ് ഫോളോവർ നിയമനം
∙ കണ്ണൂർ റൂറൽ പൊലീസ് ഡിഎച്ച്ക്യു ക്യാംപസിൽ ദിവസ വേതനാടിസ്ഥനത്തിൽ കുക്ക്, ധോബി, ബാർബർ തസ്തികകളിലേക്ക് ക്യാംപ് ഫോളോവറെ നിയമിക്കുന്നു. 12ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പിലുള്ള ജില്ലാ റൂറൽ പൊലീസ് ആസ്ഥാനത്ത് എത്തണം.
ഡിപ്ലോമ സ്പോട് അഡ്മിഷൻ
കല്യാശ്ശേരി ഇ.കെ.നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക്കിൽ ഒന്നാം വർഷ ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 14 വരെ നടക്കും. 85470 05082.
വൈദ്യുതി മുടക്കം
കണ്ണൂർ∙ സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡ്, കോളജ് ഓഫ് കൊമേഴ്സ്, ജില്ലാ കോടതി, കോർപറേഷൻ ഓഫിസ്, യോഗശാല റോഡ് എന്നീ ഭാഗങ്ങളിൽ 8–5, പാലക്കാട് സ്വാമി മഠം, ധനലക്ഷ്മി നഴ്സിങ് കോളജ്, ബെൽമേർ ഫ്ലാറ്റ്, ലക്ഷ്മണൻ കട, ഹോമിയോ ഹോസ്പിറ്റൽ, കോർജാൻ സ്കൂൾ എന്നീ ഭാഗങ്ങളിൽ 9–5
പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 8 മുതൽ 2 വരെ ചേപ്പാത്തോട്, കക്കറ ക്രഷർ, ചക്കാലക്കുന്ന് ട്രാൻസ് ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
ഡോക്ടർ
ചെറുപുഴ ∙ പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒപിയിൽ താൽക്കാലിക ഡോക്ടറെ നിയമിക്കുന്നു.
അഭിമുഖം12ന് രാവിലെ 11ന് കണ്ണൂർ കലക്ടറേറ്റിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]