
ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ വിമാനങ്ങൾക്ക് മുന്നിൽ വ്യോമപാത അടച്ച നടപടിയിലൂടെ പാക്കിസ്ഥാന് 126 കോടി രൂപയുടെ (410 കോടി പാക്ക് രൂപ) നഷ്ടമെന്ന് റിപ്പോർട്ടുകൾ. ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള കണക്കാണിത്.
പാക്ക് പ്രതിരോധ മന്ത്രാലയത്തിന് എയർപോർട്ട് അതോറിറ്റി നൽകിയ കണക്ക് പാർലമെന്റിലാണ് വെളിപ്പെടുത്തിയത്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകുകയും സിന്ധുനദീജല കരാർ റദ്ദാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാക്കിസ്ഥാൻ തങ്ങളുടെ വ്യോമമേഖലയിൽ പ്രവേശനം തടഞ്ഞത്. ഇതോടെ ഇന്ത്യക്ക് പ്രതിദിനം 150ഓളം വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ട
സാഹചര്യമുണ്ടായി. ഇത് പാക്ക് വ്യോമഗതാഗതത്തിൽ 20 ശതമാനത്തിന്റെ കുറവുണ്ടാക്കുകയും ഓവർഫ്ലൈറ്റ് ചാർജിലൂടെയുള്ള വരുമാനത്തിൽ വൻ കുറവുണ്ടാക്കുകയും ചെയ്തുവെന്ന് എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
വ്യോമപാത അടച്ചതുവഴിയുണ്ടായ കോടികളുടെ വരുമാന നഷ്ടം പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പാർലമെൻറിൽ വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ, ഓവർ ഫ്ലയിങ് ചാർജിൽ തങ്ങൾ കണക്കുകൂട്ടിയതിലും കുറവാണ് ഇപ്പോഴുണ്ടായ നഷ്ടമെന്നാണ് മന്ത്രിയുടെ വാദം. 850 കോടിയുടെ നഷ്ടമുണ്ടാകുമെന്നായിരുന്നത്രെ കണക്കുകൂട്ടിയിരുന്നത്.
ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 23നാണ് ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കിയത്.
സിന്ധുനദീജലത്തെ വൻതോതിൽ ആശ്രയിച്ചിരുന്ന പാക്കിസ്ഥാന് ഇത് കനത്ത തിരിച്ചടിയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതോടെ പാടെ വഷളായിരുന്നു.
ഏപ്രിൽ 22നാണ് ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഭീകരർ 26 പേരെ വെടിവെച്ചു കൊലപ്പെടുത്തിയത്.
പാക് ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിന് പിന്നാലെ ഇന്ത്യ മേയ് ഏഴിന് ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയിലൂടെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിക്കുകയും കനത്ത തിരിച്ചടി നൽകുകയും ചെയ്തിരുന്നു.
പാക്കിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ചത് ആദ്യം മേയ് 24 വരെയായിരുന്നു.
പിന്നീട് ഇത് പല പ്രാവശ്യമായി ഓഗസ്റ്റ് 24 വരെ നീട്ടിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]